സ്വയം രക്ഷക്കായി കുട്ടികളെ തയ്യാറാക്കാം. ഇന്ത്യൻ മാർഷ്യൽ ആർട്സ് പരിശീലകൻ തസ്ലീമുദ്ധീന്റെ നേതൃത്വത്തിൽ കവരത്തി കേന്ദ്രീയ വിദ്യാലയത്തിൽ സർട്ടിഫിക്കറ്റോട് കൂടിയ ആയോധന കലാ ട്രൈനിംഗ് ആരംഭിക്കുന്നു.

0
471

കവരത്തി: കേന്ദ്ര സർക്കാരിന്റെയും കേരള സംസ്ഥാന സർക്കാരിന്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യൻ മാർഷ്യൽ ആർട്സ് അക്കാദമിയുടെ കീഴിൽ കവരത്തി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾക്കായി അയോധന കലയിൽ സർട്ടിഫിക്കറ്റോട് കൂടിയ പരിശീലനം ആരംഭിക്കുന്നു. ലക്ഷദ്വീപിൽ നിന്ന് തന്നെ അയോധന കലയിൽ ആദ്യമായി സെവൻത് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ കവരത്തി ദ്വീപ് സ്വദേശി തസ്ലീമുദ്ധീനാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഇന്ത്യൻ മാർഷ്യൽ ആർട്സ് അക്കാദമിയിൽ നിന്നും ബ്ലാക്ക് ബെൽറ്റ് നേടിയ ആദ്യ ദ്വീപുകാരൻ കൂടിയാണ് തസ്ലീമുദ്ധീൻ.

സ്വയം രക്ഷ, ശാരീരിക ക്ഷമത, ശാരീരിക വഴക്കം, ആത്മവിശ്വാസം, കണ്ണാടൻ കളരി, യോഗാസനങ്ങൾ, അച്ചടക്കം തുടങ്ങി ആയോധന കലയിലെ നിരവധി മേഖലകൾ ഉൾപ്പെടുത്തിയാണ് വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നത്. വിജയകരമായി ട്രൈനിംഗ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് കൂടി നൽകുന്നു.

ഇന്ത്യൻ മാർഷ്യൽ ആർട്സ് അക്കാദമിയുടെ കീഴിൽ കേരള പോലീസിലെ സബ് ഇൻസ്പെക്ടർമാർക്ക് നൽകിയ പ്രത്യേക ആയോധന പരിശീലനത്തിൽ നിന്നും. (ഫയൽ ചിത്രം)

ഐ.എസ്.ഒ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യൻ മാർഷ്യൽ ആർട്സ് അക്കാദമി നിരവധി മേഖലകളിൽ പരിശീലനം നൽകി വരുന്നുണ്ട്. കേരളാ പോലീസിലെ 300 സബ് ഇൻസ്പെക്ടർമാർക്ക് ആയോധന കലകളിൽ ഇന്ത്യൻ മാർഷ്യൽ ആർട്സ് അക്കാദമി പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ ലക്ഷദ്വീപ് പോലീസിനും ഇവർ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ഗ്രാന്റ് മാസ്റ്റർ ഡോ. വൈക്കം കന്നടനാണ് ഇന്ത്യൻ മാർഷ്യൽ ആർട്സ് അക്കാദമിയുടെ സ്ഥാപകനും മുഖ്യ പരിശീലകനും.

ആദ്യ ഘട്ടത്തിൽ കവരത്തി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾക്കായി മാത്രമാണ് പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നതെന്നും ആവശ്യമെങ്കിൽ കൂടുതൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പരിഗണിക്കാമെന്നും പരിശീലകൻ തസ്ലീമുദ്ധീൻ ദ്വീപ് മലയാളിയോട് പറഞ്ഞു. അടുത്ത മാസം മുതൽ ആരംഭിക്കുന്ന പരിശീലനത്തിനായുള്ള അഡ്മിഷൻ ആരംഭിച്ചു. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ, ഫീസ്, ക്ലാസിന്റെ സമയക്രമം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ 8281 942 559, 9400 033 296 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here