കൽപ്പേനി: ലക്ഷദ്വീപിലെ ആദ്യത്തെ ഹിഫ്ളുൽ ഖുർആൻ സ്ഥാപനമായ മിഫ്താഹുൽ ഉലൂം ഹിഫ്ളുൽ ഖുർആന്റെ രണ്ടാം സനദ് ദാന സമ്മേളനം സമാപിച്ചു. വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ ഏഴോളം ഹാഫിളുകൾക്കാണ് സനദ് നൽകിയത്. മിഫ്താഹുൽ ഉലൂം മദ്രസ പരിസരത്ത് വെച്ച് നടത്തിയ പരിപാടിയിൽ ഖാളി ഹൈദറലി മുസ്ലിയാർ പ്രാർത്ഥന നടത്തി, മുദരിസ് നജ്മുൽ ഹുസൈൻ സഖാഫി സനദ് ദാന പ്രഭാഷണം നടത്തി. അസ്ഹർ സഖാഫി, പി.പി സലീം സഖാഫി, മുഹമ്മദ് നഹ അഹ്സനി, മുസ്തഫ ബാഖവി, പി. മുല്ലക്കോയ തുടങ്ങിയവർ സംസാരിച്ചു. ഏ.കെ അസ്ഹർ മാസ്റ്റർ സ്വാഗതവും കെ.കെ ഫൈസൽ മാസ്റ്റർ നന്ദിയും പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക