ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിന്റെ നാലാം വാര്‍ഷികത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. കോവിഡല്ല, നോട്ട് നിരോധനവും ജിഎസ്ടിയുമാണ് ഇന്ത്യയെ തകര്‍ത്തതെന്ന് രാഹുല്‍ പറഞ്ഞു.

ബംഗ്ലാദേശ് സാമ്ബത്തിക രംഗത്ത് ഇന്ത്യയേക്കാള്‍ നല്ല പ്രകടനം നടത്തുന്നു. കോവിഡാണ് ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയെ തകര്‍ത്തതെങ്കില്‍ ബംഗ്ലാദേശില്‍ കോവിഡില്ലേയെന്നും രാഹുല്‍ ചോദിക്കുന്നു. നേരത്തേ, നോട്ട് നിരോധനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനം കൊണ്ട് രാജ്യത്തെ കള്ളപ്പണം കുറയ്ക്കാനായെന്നും നികുതി നടപടികള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ സാധിച്ചെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. “ഡിമോളിഷിംഗ് കറപ്ഷന്‍’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക