അൽ അബ്റാർ ഖുർആൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന ത്രിദിന ആത്മീയ സംഗമത്തിന് ഇന്ന് രാത്രി തുടക്കമാവും.

0
127

ആന്ത്രോത്ത്: അൽ അബ്റാർ ഖുർആൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ആത്മീയ സംഗമത്തിന് ഇന്ന് രാത്രി (ചൊവ്വ) കൃത്യം 8.30 ന് തുടക്കമാവും

ശൈഖ് ജീലാനീ (റ) ഉറൂസ് മുബാറക്കും താജുൽ ഉലമ ഉള്ളാൾ തങ്ങൾ, റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ ഇ.കെ ഉസ്താദ് അനുസ്മരണവും മജ്ലിസുൽ ബറക്ക ആത്മീയ സംഗമവും പ്രസ്തുത ദിവസങ്ങളിലായി സ്ഥാപനത്തിന്റെ പുതിയ ബിൽഡിംഗിൽ നടക്കും

 

ആന്ത്രോത്ത് ഖാളി ബഹു: ഹംസക്കോയ ഫൈസി, എൻ.പി.എസ്.എം അബ്ദുസ്സലാം തങ്ങൾ, പി.പി കോയ സഖാഫി തുടങ്ങിയവർ നേതൃത്വം നൽകും. യഥാക്രമം അബുൽ ഹസൻ അശ്റഫി, അബ്ദുൽ ഹക്കീം സഖാഫി തുടങ്ങിയവർ പ്രഭാഷണം നടത്തും

സംഗമത്തിന്റെ വിജയത്തിനായി എല്ലാവരുടെയും നിസ്സീമമായ സഹകരണം പ്രതീക്ഷിക്കുന്നതായി സ്വാഗത സംഘം അറിയിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here