തനിക്കെതിരെയും ഇന്ത്യൻ ജുഡീഷ്യറിക്കെതിരെയും തെറ്റായ പ്രചാരണങ്ങൾ നടത്തുന്നു. ഷൗക്കത്തലിക്കെതിരെ ലക്ഷദ്വീപ് എം.പി പോലീസിൽ പരാതി നൽകി. വീഡിയോ കാണാം ▶️

0
428

കവരത്തി: തനിക്കെതിരെയും ഇന്ത്യൻ ജുഡീഷ്യറിക്കെതിരെയും തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതായി ലക്ഷദ്വീപ് എം.പി മുഹമ്മദ്‌ ഫൈസൽ ലക്ഷദ്വീപ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലിന് പരാതി സമർപ്പിച്ചു. ലക്ഷദ്വീപിലെ ചെത്ത്ലത്ത്‌ ദ്വീപിലെ കദീശോമ്മപുര ഹൗസിൽ ശ്രി.ഷൗക്കത്തലി കെ.പിക്കെതിരെയാണ് എം.പി പരാതി നൽകിയിരിക്കുന്നത്.

ഷൗക്കത്തലി തന്റെ പ്രശസ്തിക്ക് കളങ്കം വരുത്തുന്ന തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ഇന്ത്യൻ ജുഡീഷ്യറിക്കും ബഹുമാനപ്പെട്ട ജഡ്ജിമാർക്കുമെതിരെ തെറ്റായ ആരോപണങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നതായി പരാതിയിൽ പറയുന്നു. ജഡ്ജിമാർക്കും ഇന്ത്യൻ ജുഡീഷ്യറിക്കുമെതിരെ തെറ്റായ ആരോപണങ്ങൾ അടങ്ങിയ വോയ്‌സ് മെസേജുകൾ പ്രചരിപ്പിക്കുന്നു എന്നും ആ വോയ്‌സ് ക്ലിപ്പുകളിൽ, ലക്ഷദ്വീപിന്റെ മുൻ അഡ്മിനിസ്‌ട്രേറ്റർ ശ്രീ ഫറൂഖ് ഖാനിൽ നിന്ന് ബിജെപിയിൽ ചേരുന്നതിന് വേണ്ടി എം.പി 11 കോടി രൂപ കൈപ്പറ്റിയതായും ആ തുക ജഡ്ജിമാരെയും ജുഡീഷ്യറിയെയും സ്വാധീനിക്കാൻ ഉപയോഗിച്ചതായും തെറ്റായ വാർത്ത പ്രചരിപ്പിച്ചു എന്നാണ് എം.പി തന്റെ പരാതിയിൽ പറയുന്നത്.

Advertisement

തെറ്റായ ശബ്ദ സന്ദേശങ്ങൾ പ്രചരിക്കുന്നത് തന്റെ രാഷ്ട്രീയ ഭാവിക്കും സംഘടനയ്ക്കും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്കും അതിന്റെ നേതാക്കൾക്കും അനുഭാവികൾക്കും ഭാരവാഹികൾക്കും കുടുംബത്തിനും മാനഹാനി വരുത്തിയതായും
പാർട്ടി പ്രവർത്തകരെയും വോട്ടർമാരെയും തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും പരാതിയിൽ പറയുന്നു. വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ പ്രചരിപ്പിക്കുന്നതെന്നും എം.പി ലക്ഷദ്വീപ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലിന് സമർപ്പിച്ച പരാതിയിൽ പറയുന്നു. പരാതിക്കൊപ്പം വോയിസ്‌ ക്ലിപ്പുകളുടെ പകർപ്പും എം.പി പോലീസിന് കൈമാറി.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here