കവരത്തി/കൊച്ചി: ഇന്ത്യയില്‍ ഒരു കോവിഡ് 19 കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഏക പ്രദേശമാണ് ലക്ഷദ്വീപ്. കൃത്യമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതിലൂടെ ഈ നേട്ടം നേടിയെടുത്ത ലക്ഷദ്വീപിലേക്ക് പുതുതായി ചാര്‍ജ് എടുക്കാന്‍ വരുന്ന അഡ്മിനിസ്ട്രേറ്റര്‍ തന്നെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാലോ? പുതുതായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ഫ്രഫുൽ കോടാദായി പട്ടേൽ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാതെ തന്റെ പ്രോഗ്രാമുകള്‍ ചാര്‍ട്ട് ചെയ്തിരിക്കുകയാണ്.

കൊച്ചിയിൽ നിന്നും ഹെലിക്കോപ്റ്റർ മാർഗം കവരത്തിയിലേക്ക് നേരിട്ട് എത്തുന്ന അദ്ദേഹം ദ്വീപിലെ എല്ലാ വിഭാഗം ആളുകളുമായി ബന്ധപ്പെടുന്ന വിതമാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. സാധാരണയായി ദ്വീപിലേക്ക് വരുന്ന ഒരാള്‍ എവിടെ നിന്നാണോ വരുന്നത്, അവിടെ 10 ദിവസവും, ശേഷം കോവിഡ് നെഗറ്റീവായതിന് ശേഷം ദ്വീപിലേക്ക് വരികയും ഏഴ് ദിവസം ക്വാറന്റൈന് ശേഷം പ്രശ്നങ്ങളൊന്നും ഇല്ലെങ്കില്‍ മാത്രമാണ് പുറത്തിറങ്ങാന്‍ അനുവദിക്കുക. ഇത്രയും കോവിഡ് പ്രോട്ടോക്കോളുകളെ കാറ്റില്‍ പറത്തിയാണ് പുതിയ അഡ്മിനിസ്ട്രേറ്റര്‍ പരിപാടികള്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇത് വരെ ഇന്ത്യയിൽ ഏക കോവിഡ് വിമുക്ത പ്രദേശമാണ് ലക്ഷദ്വീപ്. കോവിഡിന് ശേഷം ദ്വീപിലേക്ക് വന്ന എല്ലാവരും ക്വാറന്റൈന് നിയമങ്ങൾ പാലിച്ച് കൊണ്ടാണ് ദ്വീപിലെത്തിയത്. കോവിഡ് നിയമങ്ങൾ പാലിക്കാതെ, ഇത്രയും സുരക്ഷിതമായ പ്രദേശത്തേക്ക് ഇങ്ങനെ ഒരു നിയമ ലംഘനം നടത്തുന്നത് തികച്ചും അപലപനീയമാണെന്ന് ലക്ഷദ്വീപ് നിവാസികളും സാഹിത്യ കൂട്ടായ്മയും പറയുന്നു.

നിലവില്‍ ദമൻ, ദിയു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് ഫ്രഫുൽ കോടാദായി പട്ടേൽ. മുമ്പത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ദിനേശ്വര്‍ ശര്‍മ്മയുടെ മരണത്തെത്തുടര്‍ന്നാണ് പുതിയ അഡ്മിനിസ്ട്രേറ്റര്‍ ചാര്‍ജെടുക്കുന്നത്.
കടപ്പാട്: MediaoneTV
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
ജനങ്ങളെ സംരക്ഷിക്കേണ്ട ഗവണ്മെന്റ് തന്നെ നിയമം തെറ്റിച്ചാൽ എങ്ങനെയാണ് പിന്നെ ജനങ്ങൾ ഗവണ്മെന്റിനെ അനുസരിക്കുക???
ഇതിനെതിരെ ആണ് എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രതികരിക്കേണ്ടത്…