ആന്ത്രോത്ത്: അൽ അബ്റാർ ഖുർആൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന ത്രിദിന ഹുബ്ബുറസൂൽ സമ്മേളനത്തിന് പ്രൗഢമായ തുടക്കം. അൽ അബ്റാറിന്റെ പുതിയ കെട്ടിടത്തിന്റെ മുറ്റത്ത് പ്രത്യേകമായി തയ്യാറാക്കിയ വേദിയിൽ നടക്കുന്ന ഉദ്ഘാടന സെഷൻ ബഹു സയ്യിദ് അബ്ദുസ്സലാം ഇയ്യ ഉസ്താദ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹക്കീം സഖാഫി ആമുഖ പ്രഭാഷണം നടത്തി. അബ്ദുൽ സമദ് മാസ്റ്റർ ആശംസാ പ്രസംഗം നടത്തി.

കേരളത്തിൽ നിന്ന് എത്തിയ സുന്നീ കൈരളിയുടെ അനുഗ്രഹീത പ്രഭാഷകൻ ശാക്കിർ ബാഖവി മമ്പാട് മുഖ്യപ്രഭാഷണം നടത്തി. നദീർ സ്വഖാഫി സ്വാഗതവും വി.പി മുഖ്ത്താർ നന്ദിയും പറഞ്ഞു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം വ്യാഴാഴ്ച രാത്രി സമാപിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക