ലക്ഷദ്വീപിൽ മിനി അസംബ്ലി വേണം; ലോകസഭയിൽ ഉന്നയിച്ച് എം.പി മുഹമ്മദ് ഫൈസൽ. വീഡിയോ കാണാം ▶️

0
348

ഡൽഹി: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ നിയമസഭ വേണമെന്ന് എംപി മുഹമ്മദ് ഫൈസല്‍ പിപി ആവശ്യപ്പെട്ടു.

ഇന്ന് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് ലോക്സഭാ എംപി തന്റെ നാടിന്റെ ദീര്‍ഘകാല ആവശ്യമാണിതെന്ന് വ്യക്തമാക്കിയത്. ലക്ഷദ്വീപിലെ ജനങ്ങളുടെ ആവശ്യമാണിതെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു. വലിയ കരഘോഷത്തോടെയാണ് എംപിമാര്‍ ഈ ആവശ്യത്തോട് പ്രതികരിച്ചത്.

‘ലക്ഷദ്വീപിന് നിയമസഭ വേണമെന്നത് ലക്ഷദ്വീപിലെ ജനത്തിന്റെ ഏറെ കാലത്തെ ആവശ്യമാണ്. ഈ ആവശ്യം സമീപകാലത്ത് കൂടുതല്‍ ശക്തമായി. ഇതിന് കാരണം, ലക്ഷദ്വീപിലെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക്, തദ്ദേശവാസികളുടെ പ്രശ്നങ്ങളില്‍ യാതൊരു അഭിപ്രായസ്വാതന്ത്ര്യവും ഇല്ലാത്തത് കൊണ്ടാണ്. തദ്ദേശവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങളില്‍ ജനത്തിന് പോലും യാതൊരു അഭിപ്രായവും പറയാന്‍ കഴിയുന്നില്ല. പഞ്ചായത്ത് റെഗുലേഷന്‍, ഭൂമി ഏറ്റെടുക്കല്‍, ഷിപ്പിങ് സെക്ടറിലെ 15 വര്‍ഷത്തെ പദ്ധതികള്‍ നിര്‍ത്തലാക്കുന്നത്, കര്‍ഷകര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍, തൊഴിലവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൊന്നും ജനത്തിന് അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി ഇതിനെതിരെ ജനം പ്രതിഷേധിക്കുന്നുണ്ട്. ഇപ്പോള്‍ ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയില്‍ റിലേ സമരം നടക്കുകയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്ബോള്‍ നിയമസഭ വേണമെന്ന ഒരേയൊരു ആവശ്യമാണ് ജനത്തിന്റേത്. ജനത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു നിയമസഭ വേണം. അത് പരിഗണിക്കാനും തീരുമാനമെടുക്കാനും ഒരു സംവിധാനം ലക്ഷദ്വീപില്‍ ആവശ്യമാണ്. ഇത് ലക്ഷദ്വീപിലെ ജനത്തിന്റെ ജനാധിപത്യപരമായ അവകാശമാണ്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുമ്ബോള്‍ ലക്ഷദ്വീപിലെ ജനങ്ങളും സ്വയംഭരണത്തിന്റെ സ്വാതന്ത്ര്യം അനുഭവിക്കേണ്ടതുണ്ട്,’ – എന്നും എംപി പറഞ്ഞു.

Advertisement

ലോക്സഭയുടെ ശൂന്യവേളയിലാണ് എംപി ഈ ആവശ്യം ഉന്നയിച്ചത്. പുതിയതായി രൂപീകരിച്ച പഞ്ചായത്ത് ചട്ടങ്ങള്‍ ലക്ഷദ്വീപിലെ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വിരുദ്ധമാണ്. പോണ്ടിച്ചേരിയിലേതിന് സമാനമായി ലക്ഷദ്വീപിലും ഒരു നിയമ നിര്‍മ്മാണ കേന്ദ്രം രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്നും എംപി വ്യക്തമാക്കി.

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here