“എസ്.എൽ.എഫ് നേതൃത്വത്തിൽ നിന്നും മാറി നിൽക്കാൻ തയ്യാർ.” ദ്വീപ് മലയാളിയിൽ ഡോ.സാദിഖ് എഴുതുന്നു.

0
1100

കുറ്റപ്പെടുത്തലുകളും വിമർശനങ്ങളുമാവാം. പലർക്കും വ്യത്യസ്ഥ രാഷട്രീയ ആശയങ്ങളാണ് എന്നത് കൊണ്ട് തന്നെ, പ്രത്യേകിച്ച് ലക്ഷദ്വീപിൽ.
JDU ലക്ഷദ്വീപിൽ NDA സഖ്യം ഉണ്ടാക്കാൻ ചർച്ച തുടങ്ങി എന്ന് കണ്ടപ്പോൾ തന്നെ വ്യത്യസ്ഥ പാർട്ടി അണികളിൽ നിന്നും വിമർശനങ്ങൾ വന്നു കണ്ടു. ” ഒറ്റുകാരൻ, ചതിയൻ, സങ്കി സഹചാരി” എന്നൊക്കെ. അതൊക്കെ അവരുടെ ഇഷ്ടം.
പക്ഷെ, SLF ൽ നിന്നും പുറത്താക്കണം എന്ന ചിലരുടെ വാദത്തിന് മറുപടി പറയേണ്ടതുണ്ട്.
ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ വന്ന സമയത്ത് കൊണ്ടുവന draft regulations and notification നമുക്ക് ഹാനികരമായി മാറും എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് എല്ലാ പാർട്ടിക്കാരെയും ഉൾപ്പെടുത്തി ഞാൻ SLF രൂപീകരിക്കാൻ ശ്രമിച്ചതും ഉണ്ടാക്കിയതും. എന്നാൽ അയിഷ സുൽത്താനയുടെ വിഷയത്തിൽ BJP യും SLF ഉം അഭിപ്രായ വ്യത്യാസം വന്നപ്പോഴാണ് അവർ SLF ബന്ധം ഉപേക്ഷിക്കേണ്ടി വന്നത്. അത് വരെ SLF ൻ്റെ തീരുമാനങ്ങളോട് അവർ യോജിച്ചിരുന്നു (അഡ്മിനിയെ മാറ്റണം എന്ന Point ഒഴികെ). ഇന്നും ഞാൻ SLFൽ ശക്തമായിത്തന്നെ ഉണ്ട്. SLF ൻ്റെ ഭൂരിപക്ഷ തീരുമാനങ്ങൾ ഉൾക്കൊണ്ട് തന്നെ നിലനിൽക്കുന്നു. SLF ന് വേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിക്കുകയും, പ്രവർത്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. ( രോഗാവസ്ഥയിൽ മാറി നിന്നു )

To advertise here, Whatsapp us.
To Advertise in Dweep Malayali, WhatsApp us now.

എന്നാൽ SLF ൽ മറ്റ് ചിലർ നടത്തിയ നീക്കങ്ങൾ SLF ൻ്റെ പ്രവർത്തനങ്ങൾ മന്ദീഭവിപ്പിക്കുവാൻ കാരണമായിട്ടുണ്ട്, അത് കോർക്കമ്മിറ്റിയിലും കവരത്തിയിലെ മീറ്റിംഗിലും ചർച്ച ചെയ്തതാണ്.
റെജിസ്ട്രേഷൻ വരെ താമസിക്കാൻ കാരണം, അഡ്മിനിയുമായുള്ള ചർച്ചയിൽ നടന്ന അഭിപ്രായ വ്യത്യാസങ്ങൾ, കേസ് നടത്തിപ്പിന് വേണ്ട SLF വക്കീലൻമാർക്ക് നൽകേണ്ട ഫീസ് തരാമെന്ന് പറഞ്ഞത് ഇതുവരെ തരാത്തവർ (പോസ്റ്ററിന് പോലും ഒന്നുമില്ലാത്ത അവസ്ഥയാണ് ). എതിർ പാർട്ടിക്കാരെ കുറ്റം പറയൽ, പ്രധിഷേധത്തിന് ആഹ്വാനം ചെയ്തപ്പോൾ പ്രത്യക്ഷ സമരത്തിന് ഒന്നിച്ച് തയ്യാറാവാതെ പാർട്ടികളുടെ നേതൃത്വത്തിൽ സമരം ചെയ്യുകയും കുറ്റം SLF ൻ്റെയും എൻ്റെയും തലയിലിടാൻ ചിലരുടെ ഗൂഡ ശ്രമങ്ങൾ എന്നിവ ചില ഘടകങ്ങൾ മാത്രം.

NDA രൂപീകരണ ചർച്ച SLF തുടങ്ങുന്നതിന് മുമ്പും നടത്തിയിട്ടുണ്ട്. ലക്ഷദ്വീപിൽ പണ്ടുമുതലെ കോൺഗ്രസ് – Anti കോൺഗ്രസ് സഖ്യമാണ് ഉള്ളത്. ഇനിയും അത് തന്നെയായിരിക്കണം എന്നതും കേന്ദ്രത്തിലെ ഭരണകക്ഷിയുമായി സഹകരിച്ച് ഇന്നത്തെ പ്രശ്നങ്ങൾ പരിഹരിക്കാനും വികസനങ്ങളൾ കൊണ്ട് വരാനും ശ്രമിക്കാൻ ദ്വീപിലെ മുഖ്യ കോൺഗ്രസിതര പാർട്ടി നേതാക്കളുമായി പലവട്ടം നടത്തിയ ചർച്ചകളുടെ തുടർച്ചയാണ് വീണ്ടും കോൺഗ്രസ് ഇതര മുന്നണിയായ NDA രുപീകരിക്കാർ ശ്രമിക്കുന്നത്. എന്നാൽ അത് SLF ൻ്റെ പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ടല്ല. SLF ൻ്റെ കോമൺ മിനിമം പരിപാടി ഇപ്പോഴും ശക്തമായിത്തന്നെ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. അത് വ്യക്തികൾക്കെതിരെയോ പാർട്ടികൾക്കെതിരെയോ അല്ല, മറിച്ച് പുതിയ അഡ്മിനിസ്ട്രേറ്ററുടെ ദ്വീപ് വിരുദ്ധ നടപടികൾക്കെതിരെയും / Policy ക്കെതിരെയുമാണ്. (SLF ൻ്റെ കൊച്ചിയിലെ ആദ്യ മീറ്റിംഗിലെ തീരുമാനം). അതിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ഇപ്പോഴും നമുക്കായിട്ടില്ല. അതിന് NDA ഒരു പക്ഷെ സഹായകമായേക്കാം. NDA എന്നതിനർത്ഥം സങ്ക പരിവാറിൻ്റെയും BJP യുടെയും എല്ലാ നയങ്ങളോടും യോജിക്കുന്നു എന്നതല്ല. (അത് ലക്ഷദ്വീപ് BJP ഘടകവും അങ്ങിനെയാണെന്ന് ഞാൻ വിശ്വസിക്കുന്നു). മറിച്ച് യോജിക്കാൻ പറ്റുന്ന വിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കുക എന്നതാണ്. അല്ലാതെ ഇന്നത്തെ സാഹചര്യം ഉപയോഗിച്ച് ഏതെങ്കിലും പാർട്ടിയെ വളർത്തനോ തളർത്താനോ അല്ല SLF രൂപീകരിച്ചത് മറിച്ച് ദീപിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു All party കൂട്ടായ്മയാണ് SLF. ആ നിലക്ക് തന്നെ അത് ശക്തമായി മുന്നോട്ട് പോകണം, നമുക്ക് നമ്മെ ഭരിക്കാൻ പറ്റുന്ന സ്വയംഭരണ ജനാധിപത്യ സംവിധാനം കിട്ടുന്നത് വരെ. ഗാന്ധിജി കാണിച്ച് തന്ന സമരവും ചർച്ചയും ഒന്നിച്ച് കൊണ്ട് പോകണം. വിജയം വരെ, രാഷ്ട്രിയ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് കൊണ്ട് ഒന്നിച്ച് പോരാടാം. ഇനി ഞാനാണ് SLF ൻ്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് തടസ്സമെങ്കിൽ, നേതൃത്വത്തിൽ നിന്നും മാറണമെങ്കിൽ തുറന്ന ചർച്ചയിലൂടെ അതിനും തയ്യാറാണ്- നാടിനു വേണ്ടി.
-Dr മുഹമ്മദ് സാദിഖ്


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here