സാംസംഗ് ഗ്യാലക്‌സി എ9 വീണ്ടും വിലക്കുറവ് പ്രഖ്യാപിച്ചു

0
892

സാംസംഗ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ ഗ്യലക്‌സി എ9 (2018)ന് ഇന്ത്യയയില്‍ വീണ്ടും വിലക്കുറവ് പ്രഖ്യാപിച്ചു. 6ജി.ബി റാം വേരിയന്റിനും 8ജി.ബി വേരിയന്റിനും വിലകുറച്ചിട്ടുണ്ട്. 128ജി.ബി ഇന്റേണല്‍ മ്മെറിയുല്‌ള 6ജി.ബി റാം വേരിയന്റിന് 30,990 രൂപയാണ് നിലവിലെ വില.

128 ജി.ബി ഇന്റേണല്‍ മെമ്മറിയുള്ള 8ജി.ബി വേരിയന്റിന് 33,990 രൂപയുമാണ് വില. 3,000 രൂപയുടെ വിലക്കുറവാണ് നിലവില്‍ വരുത്തിയിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക സ്റ്റോറിലൂടെ വാങ്ങുന്നവര്‍ക്കാണ് വിലക്കുറവ് ബാധകമാവുക. മറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ വാങ്ങുന്നവര്‍ക്ക് വിലക്കുറവിലൂടെ ഫോണ്‍ ലഭ്യമല്ല.

പുറത്തിറങ്ങിയതിനു ശേഷം ഇതു രണ്ടാമത്തെ വിലക്കുറവാണ് പ്രഖ്യാപിക്കുന്നത്. പുറത്തിറങ്ങിയപ്പോള്‍ 6ജി.ബി വേരിയന്റിന് 36,990 രൂപയും 8ജി.ബി വേരിയന്റിന് 39,990 രൂപയുമായിരുന്നു വില. ജനുവരിയിലാണ് മോഡലിന്റെ ആദ്യ വിലക്കുറവ് നിലവില്‍ വരുന്നത്. 3,000 രൂപയാണ് അന്നും വിലക്കുറവ് പ്രഖ്യാപിച്ചത്.

6.3ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1080X2220 പിക്‌സലാണ് റെസലൂഷന്‍. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍ ഫോണിനു കരുത്തുപകരുന്നു. കൂട്ടിന് 6/8 ജി.ബി റാം കരുത്തുമുണ്ട്. അഡ്രീനോ 512 ആണ് ജി.പി.യു.

നാലു പിന്‍ ക്യാമറകള്‍ പിന്നിലുണ്ടെന്നതാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 24 മെഗാപിക്‌സലിന്ററെ പ്രൈമറി ലെന്‍സും, 10 മെഗാപിക്‌സലിന്റെ ടെലിഫോട്ടോ ലെന്‍സും 5 മെഗാപിക്‌സലിന്റെ ഡെപ്ത്ത സെന്‍സറും 8 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് ലെന്‍സുമാണ് പിന്നിലുള്ള നാലു ക്യാമറകള്‍.

24 മെഗാപിക്‌സലിന്റെതാണ് സെല്‍ഫി ക്യാമറ. കൃതൃമബുദ്ധിയുടെ സഹായം പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 5, ജി.പി.എസ്, ഗ്ലോണാസ് തുടങ്ങിയ കണക്ടീവിറ്റി സംവിധാനങ്ങള്‍ ഫോണിലുണ്ട്. 183 ഗ്രാമാണ് ഭാരം. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ബാക്ക് പാനലിലാണ് ഘടിപ്പിച്ചിരിക്കുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here