കല്‍പേനിയിലെ സ്‌കൂളുകളുടെ പേരുമാറ്റതിനെതിരെ ഡോ.മുഹമ്മദ് സാദിഖ് ഹൈക്കോടതിയില്‍

0
287

കൊച്ചി: കല്‍പേനിയിൽ സ്‌കൂളുകളുടെ പേരുമാറ്റതിനെതിരെ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു. ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് സാദിഖ് ആണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഗവൺമെന്റ് ഡോ.കെ.കെ മുഹമ്മദ് കോയ സീനിയർ സെക്കൻഡറി സ്‌കൂൾ, ബിയുമ്മ മെമ്മോറിയൽ ജൂനിയർ ബേസിക് സ്‌കൂള്‍, പി.എം സഈദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റർ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേര് മാറ്റിയ ഭരണകൂട നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡോ. സാദിഖ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കത്തയച്ചിരുന്നു.

Join Our WhatsApp group.

കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് കല്‍പേനി സ്‌കൂളുകളുടെ പേര് മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഭരണകൂടം ഇറക്കിയത്. ബിയുമ്മയുടെ പേരിലുള്ള സ്‌കൂള്‍ സുഭാഷ് ചന്ദ്രബോസിന്റെ പേരിലും കെ.കെ മുഹമ്മദ് കോയയുടെ പേരിലുള്ള സ്‌കൂളിന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നും ആണ് പേരുകൾ നൽകിയിട്ടുള്ളത്. ഈ നടപടിയിൽ ലക്ഷദ്വീപിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ജെ ഡി യു വിന്റെ നടപടി. ജെ.ഡി.യു വിന് വേണ്ടി അഡ്വ.അജിത്ത് അഞ്ചിലേക്കർ കോടതിയില്‍ ഹാജരാകും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here