ജവഹർലാൽ നെഹ്രുവിനെ കുറിച്ചുള്ള പരാമർശം; ഹംദുള്ളയുടെ നാക്കുപിഴ ഏറ്റെടുത്ത് മാധ്യമങ്ങൾ.

0
1761
www.dweepmalayali.com

കടമത്ത് ദ്വീപിൽ വെച്ച് നടന്ന ചടങ്ങിൽ ലക്ഷദ്വീപ് കോൺഗ്രസ് പ്രസിഡന്റ് ഹംദുള്ള സഈദ് മുൻ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ കുറിച്ച് നടത്തിയ പരാമർശം സാമൂഹ്യ മാധ്യമങ്ങൾക്ക് പിന്നാലെ പ്രമുഖ മലയാള ദിനപത്രമായ മാധ്യമവും റിപ്പോർട്ട് ചെയ്യുന്നു. മാധ്യമം റിപ്പോർട്ട് പൂർണ്ണമായി വായിക്കാം.

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെകുറിച്ച് നടത്തിയ പരാമർശം ലക്ഷദ്വീപിലെ കോണ്ഗ്രസ് പാർലമെന്റ് സ്ഥാനാർഥി മുഹമ്മദ് ഹംദുള്ള സഈദിനെ തിരിഞ്ഞു കൊത്തുന്നു.

തിങ്കളാഴ്ച കടമത്ത് ദ്വീപിൽ നടന്ന സ്വീകണത്തിലാണ് മുൻ എം.പിയും ലക്ഷദ്വീപ് പ്രദേശത്ത് കോണ്ഗ്രസ് കമ്മിറ്റി അധ്യക്ഷൻ കൂടിയായ അബദ്ധം പിണഞ്ഞത്. “പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആദ്യ പ്രധാനമന്ത്രിയാവുന്ന കാലത്ത് ഇവിടത്തെ അവസ്ഥ എന്തായിരുന്നു? കഴിക്കാനുള്ള അരിയും ഗോതമ്പും തുടങ്ങിയ സാധനങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. അമേരിക്കയിൽ നിന്നുള്ള ആടിനും പശുവിനും കൊടുക്കുന്ന തീറ്റ നൽകിയാണ് ഇന്ത്യ മഹാരാജ്യത്തെ ജനങ്ങളെ പോറ്റാൻ അന്നത്തെ കോണ്ഗ്രസ് സർക്കാർ നടപടി സ്വീകരിച്ചത്”. ഹംദുള്ള സഈദിന്റെ പ്രസംഗത്തിലെ ഈ ഭാഗമാണ് വിവാദമായത്. സംഭവം ദ്വീപിലെ കോണ്ഗ്രസിൽ അങ്കലാപ്പായി.

മുൻ കേന്ദ്രമന്ത്രിയും ലക്ഷദ്വീപ് എം.പിയുമായിരുന്ന പരേതനായ പി.എം.സഈദിന്റെ മകനായ ഹംദുള്ള 26ആം വയസ്സിൽ 15 ആം ലോകസഭയിലേക്ക് തെരഞ്ഞെടുകപ്പെട്ടതാണ്. പിന്നീട് 2014ൽ എൻ.സി.പിയിലെ പി.പി മുഹമ്മദ് ഫൈസലിനോട് പരാജയപ്പെട്ടു. വീണ്ടും മത്സരിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് കഴിഞ്ഞ ദിവസത്തെ സംഭവം. നിലവിലെ എം.പിയായ മുഹമ്മദ് ഫൈസൽ നേരത്തെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് പ്രചാരണത്തിൽമുന്നേറുകയാണ്.

എതിരാളികൾ വിവാദപ്രസംഗത്തിന്റെ ശബ്ദരേഖ വാട്സ്‌ആപ്പ് സന്ദേശമായി പ്രചരിക്കാനും തുടങ്ങി. ട്രോളുകളും പാരഡികഥാകളും സമൂഹ മാധ്യമത്തിൽ കൊഴുക്കുന്നു. ഹംദുള്ളയോട് യോജിപ്പില്ലത്തവരും സ്ഥാനാർഥി മോഹികളുമായ ചിലർ വിവരം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപെടുത്താനുള്ള ശ്രമത്തിലാണ്. അതേസമയം, നെഹ്‌റുവിനെ അപകീർത്തിപെടുത്തുന്ന വിധം ഒരിക്കലും ഹംദുള്ള പ്രസംഗികില്ലെന്നും ലക്ഷദ്വീപിലെ വികസനം ചൂണ്ടിക്കാട്ടി തന്റെ പിതാവിനെ മഹതത്വ വൽകരിക്കുന്നതിനിടെ പിണഞ്ഞ നക്കുപിഴവകാമെന്നുമാണ് മറ്റു ചിലരുടെ ന്യായവദനം.

കടപ്പാട്: മാധ്യമം


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here