കവരത്തി: പ്രഫുൽ കോഡ പട്ടേൽ കൊണ്ടുവന്ന ജനവിരുദ്ധ ഉത്തരവുകൾ ചോദ്യം ചെയ്തു കൊണ്ട് എസ്.എൽ.എഫ് കേരള ഹൈക്കോടതിയിൽ നിലവിൽ 12 കേസുകൾ നടത്തിവരുന്നുണ്ട്. സുപ്രീം കോടതിയിലും ഇതിനകം ഒരു കേസ് ഫയൽ ചെയ്തു. ഇനിയും കൂടുതൽ കേസുകൾ നൽകേണ്ടതുണ്ട്. ഈ കേസുകളുടെ നടത്തിപ്പിന് ഭാരിച്ച ചിലവുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും കഴിവിന്റെ പരമാവധി സംഭാവനകൾ നൽകി സഹകരിക്കണം എന്ന് എസ്.എൽ.എഫ് ഔദ്യോഗികമായി ആവശ്യപ്പെട്ടു. സുതാര്യതയ്ക്കു വേണ്ടി വിവിധ രാഷ്ട്രീയ പാർട്ടികളിലെ നാലു പേർ ചേർന്ന് കവരത്തി കാനറാ ബാങ്കിൽ ആരംഭിച്ച (110003309276) (IFSC: CNRB0019950) എന്ന അക്കൗണ്ട് നമ്പറിലേക്ക് നിങ്ങളുടെ സംഭാവനകൾ അയക്കാവുന്നതാണെന്ന് എസ്.എൽ.എഫ് കൺവീനർ യു.സി.കെ തങ്ങളും, ചെയർമാൻ പി.പി.കോയയും സംയുക്തമായി ഇറക്കിയ കുറിപ്പിൽ അഭ്യർത്ഥിക്കുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക