ആന്ത്രോത്ത്: ഇന്റർ ഐലൻഡ് അത് ലെറ്റിക്സ് , സ്വിമ്മിംഗ് , ബാഡ്മിന്റൺ മത്സരങ്ങൾ സമാപിച്ചപ്പോൾ അത്ലറ്റിക്സിൽ അമിനിയും സ്വിമ്മിംഗിൽ കിൽത്താനും ബാഡ്മിന്റണിൽ കടമത്ത് ദ്വീപും ചാമ്പ്യൻമാരായി. ഈ മാസം 2 മുതൽ 4 വരെ ആന്ത്രോത്ത് വെച്ച് ആയിരുന്നു മത്സരങ്ങൾ. അത്‌ലറ്റിക്സിൽ കവരത്തി രണ്ടാം സ്ഥാനവും ആന്ത്രോത്ത് മൂന്നാം സ്ഥാനം നേടി. അമിനിയുടെ ഫത്താഹ് 2 ഗോൾഡ് മെഡൽ നേടി വ്യക്തിഗത ചാമ്പ്യനായി. ” നസീല ബീഗം വുമൺ വിഭാഗത്തിൽ ഒരു ഗോൾഡും ഒരു സിൽവറും കരസ്ഥമാക്കി വ്യക്തിഗത ചാമ്പ്യനായി.
സ്വിമ്മിംഗ് മുൻ ചാമ്പ്യൻമാരായ കവരത്തിയെ 3 പോയൻ്റിന് മറികടന്നാണ് കിൽത്താൻ കിരീടം സ്വന്തമാക്കിയത്. കിൽത്താനിലെ സമദ് V.I വ്യക്കിഗത ചാമ്പ്യൻഷിപ് സ്വന്തമാക്കി. സ്വിമ്മിംഗിൽ കവരത്തി രണ്ടാം സ്ഥാനവും ആന്ത്രോത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ബാഡ്മിന്റൺ ഫൈനലിൽ അമിനിയെ തകർത്താണ് കടമത്ത് ചാംമ്പ്യൻഷിപ് സ്വന്തമാക്കിയത് . കടമത്തിലെ അലി അക്ബർ മികച്ച ബാഡ്മിൻറൺ പ്ലയർ ആയി. അമിനി രണ്ടാം സ്ഥാനവും ചെത്ത്ലത്ത് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക