കൊച്ചി: ലക്ഷദ്വീപിലേക്കുള്ള വ്യാജ പെർമിറ്റുമായി ബംഗാൾ സ്വദേശികൾ പിടിയിലായി. ബംഗാൾ നോക്കാരി അയ്ഞ്ച് മാൾ റോഡിൽ ഖുർ ബാൻ ഷേക്ക് (33), ശശിപൂർ നോർത്ത് 24ൽ അബ്ദുൽ ഹാലിം (41) എന്നിവരാണ് എസ്ഐ സി.ആർ.സിങ്ങിന്റെ നേതൃത്വത്തിൽ ഉള്ള ഹാർബർ പൊലീസിന്റെ പിടിയിലായത്.പ്രതികൾ വ്യാജ പെർമിറ്റുമായി ലക്ഷദ്വീപിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.

ലക്ഷദ്വീപ് സ്വദേശി അബ്ദുൽ ഗഫൂറിന്റെ സഹായത്തോടെ കടമത്ത് ദ്വീപിലേക്ക് പോകുന്നതിനായി അഡ്മിനി റ്റീവ് വിഭാഗത്തിലെ സന്ദർ ശക പെർമിറ്റുകൾ വ്യാജമായി നിർമിച്ച് അതിൽ ഷഹ്സാൻ അലി എന്നയാളുടെ ലേബർ പെർ മിറ്റ് ക്യൂ ആർ കോഡ് വ്യാജമായി പതിച്ച് വില്ലിങ്ഡൻ ദ്വീപിലെ പാ സഞ്ചർ എംബാർക്കേഷൻ സെന്ററിലെത്തി ക്ലിയറൻസിനായി സമർപ്പിച്ചപ്പോഴാണ് രേഖകൾ വ്യാജമാണെന്ന് തെളിയുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക