കിൽത്താൻ: വനിതാ ദിനത്തിൽ സ്ത്രീകൾക്കായി സംസാരിച്ച് കിൽത്താൻ യൂത്ത് കോൺഗ്രസ് കമ്മിറ്റി. കിൽത്താനിൽ സ്ത്രീകൾക്കായി ഒരു ലേഡി ഡോക്ടർ ഇല്ലാത്തത് ദ്വീപിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണെന്നും ആയതിനാൽ ഉടൻ നടപടി സ്വീകരിച്ച് ഒരു ലേഡി ഡോക്ടറിനെ നിയമിക്കണമെന്നും കിൽത്താൻ യൂത്ത് കോൺഗ്രസ് കമ്മിറ്റി മെഡിക്കൽ ഓഫീസർക്ക് നൽകിയ കത്തിൽ പറയുന്നു. പ്രവർത്തകർ നേരിട്ട് മെഡിക്കൽ ഓഫീസറെ എത്തി വിവരം ധരിപ്പിക്കുകയായിരുന്നു.

ഈ വിഷയത്തിൽ ഉടൻ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നും നാടിനും നാട്ടുകാർക്കൊപ്പവും ഞങ്ങൾ ഉണ്ടാവുമെന്നും കിൽത്താൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ജലീൽ അറക്കൽ ‘ദ്വീപ്മലയാളി’യോട് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക