കവരത്തി: ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ട് സൂചനാ സമരം നടത്തി കവരത്തി ഓട്ടോ ഡ്രൈവർസ് യൂണിയൻ. കവരത്തി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഓഫീസിൽ നിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫീസിലേക്കാണ് പ്രതിഷേധ സമരം നടത്തിയത്. സമര പരിപാടിക്ക് ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി മുഹമ്മദ് ഐ.എം നേതൃത്വം നൽകി. അമീർ പി.പി, ഹബീബ് എം.ടി.പി, ഷാജഹാൻ ടി.കെ എന്നിവർ സംസാരിച്ചു.ഇന്ത്യയിലെ മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പെട്രോളിയം ഉൽപന്നങ്ങളുടെ വിലയെക്കാൾ കൂടുതലാണ് ലക്ഷദ്വീപിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില. ആന്‍ഡമാനില്‍ പെട്രോള്‍ ലിറ്ററിന് 84 രൂപ ആയിരിക്കുമ്പോള്‍ ലക്ഷദ്വീപില്‍ വില 107 രൂപയാണ്. ഡീസലിന് ആന്‍ഡമാന്‍ ദ്വീപില്‍ 79 രൂപ ആയിരിക്കുമ്പോള്‍ ലക്ഷദ്വീപിലെ വില 102 രൂപയാണ്.

മറ്റ് കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പോലെ തന്നെ ഇന്ധന വില ആകുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കവരത്തി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർക്ക് നിവേദനം നൽകി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക