ഐപിഎല്‍: ബാംഗ്ലൂരുവിനെതിരെ കൊല്‍ക്കത്തയ്ക്ക് ജയം

0
541

കൊല്‍ക്കത്ത: കരുത്തുറ്റ ബാറ്റിംഗ് നിരയുള്ള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ കൊമ്പുകുത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. നാല് വിക്കറ്റിനാണ് കൊല്‍ക്കത്ത ബാംഗ്ലൂരിനെ തകര്‍ത്തത്. 177 റണ്‍സിന്റെ വിജയലക്ഷ്യം 18.5 ഓവറില്‍ കൊല്‍ക്കത്ത മറികടന്നു.
19 പന്തില്‍നിന്ന് 50 റണ്‍സ് അടിച്ചുകൂട്ടിയ സുനില്‍ നരെയ്‌ന്റെ അസാമാന്യ ഇന്നിംഗ്‌സാണ് കൊല്‍ക്കത്തയ്ക്ക് വന്‍ കുതിപ്പ് നല്‍കിയത്. 25 പന്തില്‍ 34 റണ്‍സെടുത്ത നിതീഷ് റാണയും 29 പന്തില്‍ 35 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കും സ്‌കോറിംഗിന് ആക്കം കൂട്ടി.
നേരത്തെ 27 പന്തില്‍ 43 റണ്‍സെടുത്ത മക്കല്ലത്തിന്റെയും 23 പന്തില്‍ 44 റണ്‍സെടുത്ത എബിഡിയുടേയും 18 പന്തില്‍ 37 റണ്‍സെടുത്ത മന്‍ദീപിന്റെയും ഇന്നിംഗ്‌സാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വിരാട് 33 പന്തുകള്‍ നേരിട്ട് 31 റണ്‍സെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here