കവരത്തി: (www.dweepmalayali.com) ലക്ഷദ്വീപ് കലാ അക്കാദമിയുടെ കീഴിൽ കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച ലക്ഷദ്വീപ് ഔദ്യോഗിക സംഗീതത്തിന്റെ പ്രകാശന ചടങ്ങിൽ ആദ്യമായി അവതരിപ്പിച്ച ‘ബിളുത്ത മണ്ണ് ‘ എന്ന ഗാനം വിവാദത്തിൽ. ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളുടെയും പേരെടുത്ത് പറയുന്ന ഗാനത്തിൽ ബിത്ര ദ്വീപിന്റെ പേര് പരാമർശിച്ചിട്ടില്ല. വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ പാട്ടിൽ ബിത്രയെ ഉൾപ്പെടുത്തുമെന്ന് യു.സി.കെ തങ്ങൾ പറഞ്ഞു. ഫൈസ്ബുക്കിലൂടെയാണ് തങ്ങൾ പ്രതികരിച്ചത്. യു.സി.കെ തങ്ങൾ രചിച്ച ഗാത്തിലാണ് ബിത്രയെ വിസ്മരിച്ചത്.
അതേസമയം നല്ല പാട്ടുകാരും കംപോസർമാരും ദ്വീപിൽ തന്നെ ഉണ്ടായിരിക്കെ ദ്വീപിന് സംഗീതം ഒരുക്കാൻ വൻകരയിൽ നിന്നും ആളുകളെ ഇറക്കുമതി ചെയ്ത് ശരിയായില്ല എന്ന അഭിപ്രായവും സോഷ്യൽ മീഡിയ ഏറ്റെടുത്തു. ‘സായ്ബ് ബരുമ്പോൾ ഓച്ചാനിച്ച് നിൽക്കുന്ന’ ദ്വീപൻ സംവിധാനങ്ങൾ ഇനിയും മാറിയിട്ടില്ല എന്ന് അവർ പറയുന്നു.
ലക്ഷദ്വീപ് ഔദ്യോഗിക സംഗീതം ചിട്ടപ്പെടുത്തുമ്പോൾ ലോക മലയാളിയെ മുഴുവൻ വിസ്മയിപ്പിച്ച എം.കെ.കോയ, കെ.സി കരീം തുടങ്ങിയ സംഗീത രംഗത്തെ അതുല്യ പ്രതിഭകളെ വിസ്മരിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ലക്ഷദ്വീപ് ഔദ്യോഗിക സംഗീതം എന്ന് കൊട്ടിഘോഷിച്ച് പുറത്തിറക്കിയ പാട്ടുകൾ ദ്വീപ് തനിമയോടും സംസ്കാരത്തോടും നീതി പുലർത്തുന്നതായില്ല എന്ന ആക്ഷേപവുമുണ്ട്. ദ്വീപിന്റെ നാടൻ പാട്ടുകൾ, ഡോലിപ്പാട്ടുകൾ, കടൽപ്പാട്ടുകൾ, ലക്ഷദ്വീപിലെ ജീവിതം എന്നിവ ഉൾക്കൊള്ളാനോ ഉപയോഗപ്പെടുത്താനോ പുതിയ ഗാനങ്ങൾക്കായില്ല. മുന്ന് ഗാനങ്ങളിൽ ഉടനീളം ദ്വീപുകളുടെ പേരുകൾ ആ ർത്തിക്കുകയാണ്. ദ്വീപിന്റെ പേര് പറയലല്ല ലക്ഷദ്വീപിലെ സംഗീതം എന്നും അവർ ഓർമ്മപ്പെടുത്തുന്നു. ലക്ഷദ്വീപിലെ യഥാർഥ സംസ്കാരിക പാരമ്പര്യം, ദ്വീപിനെ പ്രണയിക്കുന്ന ദ്വീപിലെ പാട്ടുകാർ ഇവയൊന്നും കൃത്യമായി ഉപയോഗിക്കാത്തതാണ് ലക്ഷങ്ങൾ മുടക്കി നടത്തിയ മാമാങ്കം വിവാദത്തിലാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക