മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുമ്പോള്‍ സോണിയ ഗാന്ധിയാകുന്നത് ഈ നടി

0
784

ഡോ. മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുമ്പോള്‍ അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിംഗിന്റെ വേഷത്തിലെത്തുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജര്‍മന്‍ നടി സുസന്‍ ബെര്‍നെര്‍ട് ആണ്. ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്നാണ് സിനിമയുടെ പേര്. നിരവധി ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച താരമാണ് സൂസന്‍. ചക്രവര്‍ത്തി അശോക സമ്രാട്ട് എന്ന ടെലിവിഷന്‍ ഷോയിലൂടെയും ശ്രദ്ധേയയാണ്. പ്രധാനമന്ത്രി എന്ന ടിവി സീരിയിലിലും സൂസന്‍ തന്നെയാണ് സോണിയാ ഗാന്ധിയെ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്!തകത്തെ ആസ്!പദമാക്കിയാണ് സിനിമ. വിജയ് രത്‌നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here