മറൈൻ കോഴ്സുകൾ ആരംഭിച്ചു

0
1372

മിനിക്കോയ്: (www.dweepmalayali.com) കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിന് കീഴിലുള്ള മുംബൈയിലെ ഡി.ജി ഷിപ്പിങ്ങിന്റെ അംഗീകാരമുള്ള കൺഡിന്യുവസ് ഡിസ്ചാർജ് സർട്ടിഫിക്കറ്റ് അഥവാ സി.ഡി.സി അപേക്ഷിക്കുവാൻ യോഗ്യത നൽകുന്ന അഞ്ച് പ്രാഥമിക എസ്.ടി.സി.ഡബ്ല്യു മോഡുലാർ കോഴ്സുകൾ ഉൾപ്പെടുന്ന പരിശീലന ക്യാമ്പ് മിനിക്കോയ് ദ്വീപിൽ ആരംഭിച്ചു. രംഗ് മഞ്ച് ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിൽ ലക്ഷദ്വീപ് എം.പി പി.പി.മുഹമ്മദ് ഫൈസലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഷിപ്പിങ്ങ് ഡയറക്ടർ ജനറൽ ഡോ.മാലിനി.വി.ശങ്കർ ഐ.എ.എസ് പാഠ്യപദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മറൈൻ മേഖലയിൽ പരമ്പരാഗതമായി സേവനമനുഷ്ഠിച്ചുവരുന്ന മിനിക്കോയ് ദ്വീപുകാർക്കും, മറ്റ് ദ്വീപ് നിവാസികൾക്കും ആദ്യമായാണ് മറൈൻ മേഖലയിലെ അംഗീകാരമുള്ള പ്രാധമിക കോഴ്സുകൾ ദ്വീപിൽ തന്നെ പഠിക്കുവാൻ അവസരം ലഭിക്കുന്നത്. പ്രീ സീ ട്രെയിനിംഗ് കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ ലക്ഷദ്വീപിൽ ഇല്ലാത്തതിനാൽ മിനിക്കോയ് ദ്വീപിൽ അതിന് വേണ്ട ക്രമീകരണങ്ങൾ നടത്തണം എന്ന് ഷിപ്പിങ്ങ് ഡി.ജി ലക്ഷദ്വീപ് ഭരണകൂടത്തോട് ആവശ്യപ്പെടുകയായിരുന്നു. ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയ ശേഷമാണ് ഇപ്പോൾ കോഴ്സുകൾ ആരംഭിക്കുന്നത്. നൂറ് പേർക്ക് അവസരം നൽകുന്ന ട്രെയിനിംഗ് കോഴ്സുകൾ പതിനഞ്ച് ദിവസം നീണ്ടു നിൽക്കും. എസ്.എസ്.എൽ.സി/തത്തുല്യം ആണ് യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. മറൈൻ മേഖലയിൽ മിനിക്കോയ് ദ്വീപുകാർക്കുള്ള പ്രവർത്തി പരിചയം കണക്കിലെടുത്ത് മിനിക്കോയ് ദ്വീപുകാർക്ക് യോഗ്യതയിൽ പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. എട്ടാം ക്ലാസ്/തത്തുല്യം ആണ് അവർക്ക് യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. ഈ ട്രെയിനിംഗ് കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സി.ഡി.സി ലഭിക്കുന്നതിന് വേണ്ടി അപേക്ഷിക്കാം.

ചടങ്ങിൽ മിനിക്കോയ് ദ്വീപ് ഡെപ്യൂട്ടി കലക്ടർ ശ്രീ.പുനീത് കുമാർ പട്ടേൽ, മിനിക്കോയ് വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ ശ്രീ.എ.ശംസുദ്ദീൻ, പോർട്ട് ഡയറക്ടർ ശ്രീ.അങ്കൂർ പ്രകാശ് മിശ്രാം, ഷിപ്പിങ്ങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശ്രീ.ആശിഷ് വാങ്കടെ, എൽ.ഡി.സി.എൽ മാനേജിംഗ് ഡയറക്ടർ ശ്രീ.നിഥിൻ വത്സൻ ഐ.പി.എസ്, വിവിധ വില്ലേജുകളിലെ പ്രമുഖർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here