ഡല്‍ഹി: അധികാര കേന്ദ്രത്തിൽ ജനിച്ചിട്ടും തനിക്ക് അധികാരത്തോട് താൽപ്പര്യം തോന്നിയിട്ടില്ലെന്ന് രാഹുൽഗാന്ധി. അധികാരം പിടിക്കുന്നതിലേറെ ഇന്ത്യയെന്ന രാജ്യത്തെ മനസ്സിലാക്കാനാണ് താൻ ശ്രമിച്ചത്.
ചില രാഷ്ട്രീയക്കാർക്ക് അധികാരം നേടി ശക്തരാകുന്നതിൽ മാത്രമാണ് താൽപര്യമെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ഇപ്പോൾ ആര്‍എസ്എസിൻ്റെ കൈയിലാണെന്നും രാഹുൽ വിമര്‍ശിച്ചു.

മായാവതി ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല, യുപി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യമുണ്ടാക്കാൻ ഞങ്ങൾ അവർക്ക് സന്ദേശം അയച്ചെങ്കിലും അവർ പ്രതികരിച്ചില്ല. കോൺഗ്രസിനെ ബാധിച്ചെങ്കിലും കാൻഷിറാം യുപിയിൽ ദലിതുകളുടെ ശബ്ദം ഉയർത്തിയിരുന്നു.
എന്നാൽ മായാവതിക്ക് ഇപ്പോൾ അതൊന്നും സാധിക്കുന്നില്ല. സി.ബി.ഐ.യും ഇ.ഡി.യും പെഗാസസും ഉള്ളതുകൊണ്ടാണ് ഇത്തവണ അവർ ദളിത് ശബ്ദങ്ങൾക്കായി പോരാടാതിരുന്നത്.

ഭരണഘടനയെ സംരക്ഷിക്കണമെങ്കിൽ നമ്മുക്ക് ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടതായിട്ടുണ്ട് എന്നാൽ ഭരണഘടനാ സ്ഥാപനങ്ങൾ മുഴുവൻ ഇപ്പോൾ ആർഎസ്എസിന്റെ കയ്യിലാണ് – രാഹുൽ ഗാന്ധി പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക