ഡൽഹി: രാജ്യത്തെ ബാങ്കുകളിലും എ ടി എമ്മുകളിലും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. യുപിഐ സംവിധാനം ഉപയോഗിച്ചാണ് കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സാധ്യമാകുക. ഇടപാടുകള്‍ വേഗത്തിലാക്കാനും ഇത് സഹായകമാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

എ ടി എം തട്ടിപ്പുകള്‍ തടയാനും ഇതുവഴി സാധിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. പണവായ്പ സംബന്ധിച്ച നയപ്രഖ്യാപനത്തിലാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. ഈ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതോടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇല്ലാതെ തന്നെ പണം പിന്‍വലിക്കാന്‍ സാധിക്കും.

മുഖ്യപലിശ നിരക്കുകളില്‍ മാറ്റം വരുത്താതെയാണ് റിസര്‍വ് ബാങ്ക് പണ വായ്പനയം പ്രഖ്യാപിച്ചത്. വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. റിപ്പോനിരക്ക് നാലുശതമാനമായി തുടരും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക