ന്യൂഡൽഹി: രാജ്യത്തെ വിദ്യാർത്ഥിപക്ഷ പോരാട്ടങ്ങളുടെ പോർ വീഥികളിൽ നേതൃത്വമേകിയ അഖിലേന്ത്യാ വിദ്യാർത്ഥി യൂണിയൻ (എൻ എസ് യു ഐ) രൂപീകൃതമായിട്ട് 51 വർഷങ്ങൾ പിന്നിടുകയാണ്.1971 ഏപ്രിൽ 9നാണ് കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ എസ് യു ഐ രൂപീകൃതമാകുന്നത്. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായി കേരളത്തിൽ പ്രവർത്തിച്ചിരുന്ന കേരള സ്റ്റുഡൻസ് യൂണിയനും (കെ. എസ്.യു) ബംഗാളിൽ പ്രവർത്തിച്ചിരുന്ന ഛത്ര പരിഷത്തും സംയോജിപ്പിച്ച് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ദേശീയ തലത്തിൽ കോൺഗ്രസിന് ഒരു വിദ്യാർത്ഥി സംഘടന രൂപീകരിക്കുന്നത്.

മതേതര-ജനാധിപത്യ- പുരോഗമന ആശയങ്ങളിൽ അധിഷ്ടിതമായി രാജ്യത്തെ അരികവൽക്കരിക്കപ്പെട്ട വിദ്യാർഥി ജനതയുടെ ഉറച്ച ശബ്ദമായി രാജ്യത്തെ കലാലയങ്ങളിൽ ദീപശിഖാങ്കിത നക്ഷത്രാങ്കിത മൂവർണ്ണ നീലപതാക നിലകൊള്ളുകയാണ്. സംഘപരിവാർ ഭരണകൂടം വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം നടപ്പിലാക്കുമ്പോൾ മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് പ്രതിരോധം തീർക്കുകയാണ് എൻ എസ് യു ഐ.കോവിഡ് കാലത്ത് സർവ്വകലാശാലകൾ വിദ്യാർഥികളെ വേട്ടയാടിയപ്പോൾ വിദ്യാർത്ഥി പക്ഷത്തുനിന്ന് എൻ എസ് യു ഐ നയിച്ച സമരങ്ങളും എടുത്ത നിലപാടുകളും ഏറെ ശ്രദ്ധേയമായിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ വിദ്യാർത്ഥി കൂട്ടായ്മയും ഇതുതന്നെയാണ്. വിട്ടുവീഴ്ചകൾ ഇല്ലാത്ത വിശാലമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുമായി അഖിലേന്ത്യാ വിദ്യാർത്ഥി യൂണിയൻ അതിന്റെ അൻപത്തി രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്.

കടപ്പാട്: വീക്ഷണം
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക