അഗത്തി ഖുതുബുൽ ആലം സീ.എം ദഅ് വാ കോളേജ് സംഘടിപ്പിക്കുന്ന സീ.എം വലിയുള്ളാഹി(ഖ.സ) ഉറൂസ് മുബാറകിന് പ്രൗഢമായ തുടക്കം.

0
542

അഗത്തി: ഖുതുബുൽ ആലം സീ.എം ദഅ് വാ കോളേജ് പ്രവർത്തകർ സംഘടിപ്പിക്കുന്ന ശൈഖുനാ ഖുതുബുൽ ആലം സീ.എം വലിയുള്ളാഹി (ഖ : സി) മഹാനവർകളുടെ 32 മത് ഉറൂസ് മുബാറകിന് പ്രൗഢോജ്വലമായി തുടക്കം.

അഗത്തി ദ്വീപിലെ ഖാളിമാരുടെ അനുവാദത്തോടെയും ആശീർവാദത്തോടെയും തുടക്കം കുറിച്ച പ്രവർത്തനങ്ങൾക്ക് വെള്ളിയാഴ്ച്ച (ശവ്വാൽ 4) രാവിലെ 9.15 ന് ഖുതുബുൽ ആലം നഗറിൽ വെച്ച് അഗത്തി ദ്വീപ് നായിബ് ഖാളി ഉസ്താദ് B അബ്ദുൽ ഗഫൂർ മുസ്ലിയാർ പതാക ഉയർത്തി കൊണ്ട് ഉറൂസ് ഉദ്ഘാടനം ചെയ്തു . ശേഷം നടന്ന മൗലിദുന്നൂർ പാരായണ സദസ്സിനും ദുആ മജ്ലിസിനും മുഹമ്മദ് ഇർഷാദ് അൽ ബാഖവി ഉസ്താദും സലീം ഫാളിലി ഉസ്താദും നേതൃത്വം നൽകി. ഒപ്പം തന്നെ ഇമ്പമാർന്ന ഈണത്തിൽ മടവൂർ ശൈഖുനായുടെ തവസ്സുൽ ബൈത്തുമായി ശൈഖുനായുടെ മുഹിബ്ബീങ്ങളും എത്തിയതോടെ മൗലിദ് സദസ്സ് ഭക്തി സാന്ദ്രമായി

രാത്രി 9.30 ഓടെ ഖുതുബുൽ ആലം നഗറിൽ വെച്ച് സംയുക്തമായി നടത്തിയ കുത്ത് റാത്തീബിൽ തങ്ങള പള്ളിയിൽ നിന്നുള്ള മുഹ് യുദ്ധീൻ റാത്തീബ് സംഘവും ഹുജ്റ പളളിയിൽ നിന്നുള്ള രിഫാഈ റാത്തീബ് സംഘവും ശൈഖുനാന്റെ മുഹിബ്ബിങ്ങളും 2 ഖലീഫമാർക്ക് കീഴിൽ നിരന്ന് നിന്നു. നൂറ് കണക്കിനു വിശ്വാസികളും സദസിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ മറ്റ് പരിപാടികൾ സംഘടപ്പിക്കുവാനും ഇൻശാ അള്ളാഹ് തടസ്സങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിൽ ശവ്വാൽ 11 ന് നേർച്ച വെക്കൽ പരിപാടിയും മൗലിദുന്നൂർ വാർഷികാഘോഷവും ഗ്രാന്റ് മൗലിദ് സദസ്സും ഒപ്പം അന്നദാനവും നടത്തുമെന്ന് സീ എം ദഅ് വാ പ്രവർത്തകർ അറിയിച്ചു.

നിരവധി വർഷങ്ങളായി ദീനീ സേവന രംഗത്ത് പ്രവർത്തിച്ച് വരുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് സീ എം ദഅ് വാ. നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളെയും ഉൾപ്പെടുത്തുന്നതോടൊപ്പം നിങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങളുമായി ഈ സദുദ്ദ്യമത്തിൽ പങ്കാളികളാവണമെന്ന് സംഘാടകർ അറിയിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here