കൽപേനി: ദേശീയ ശ്രദ്ധയാകർഷിച്ച് കൽപേനി സ്വദേശി ജാബിർ തമീം പകർത്തിയ ചിത്രം. പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട് ഐസ്ക്രീം ബോൾ വീടായി ഉപയോഗിക്കേണ്ടി വന്ന ഹെർമിറ്റ് ക്രാബുകളുടെ ചിത്രമാണ് ജാബിർ തമീം പകർത്തിയത്. 2023 ജൂൺ 6ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ദിനപ്പത്രത്തിൽ ജാബിർ എടുത്ത ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു. പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് എൺവയോൺമെന്റ് ഡിപ്പാർട്ട്മെന്റിന്റെ ഷോർട് ഫിലിം കോമ്പറ്റിഷനു വേണ്ടിയുള്ള വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ഐസ്ക്രീം ബോൾ വീടായി ഉപയോഗിക്കുന്ന ഹെർമിറ്റ് ക്രാബുകളുടെ ദുരവസ്ഥ ജാബിര്‍ തമീം പകർത്തിയത്.

‘പ്ലാൻ’ ഷോര്‍ട് ഫിലിമിന്റെ എഡിറ്റിങ്ങും ‘ഹെവൻ ഓഫ് സോളിറ്റ്യൂട്’ എന്ന ഷോർട് ഫിലിമും ജാബിർ ചെയ്തിട്ടുണ്ട്. പ്ലാൻ എന്ന ഷോട്ഫിലിമിന് 2020 ൽ എൽ.എഫ്.എഫ് ന്റെ ബെസ്റ്റ് എഡിറ്റർ അവാർഡ് ലഭിച്ചു. ഫ്രീലാൻസ് ഡിജിറ്റൽ മാർക്കറ്ററും യൂടൂബറുമായ ജാബിർ തമീം ചിത്രകലാ അധ്യാപകനായ അബ്ദുൽ നാസറിന്റെയും ഫരീദ ബീഗത്തിന്റെയും മകനാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക