റിയല്‍മി സി 11 സ്മാര്‍ട്ട്ഫോണ്‍ ജൂലൈ 14ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പും 5,000 എംഎഎച്ച് ബാറ്ററിയുമാണ് റിയല്‍മി സി 11ന്റെ പ്രധാന സവിശേഷതകളാണ്. വാട്ടര്‍ ഡ്രോപ്പ്-സ്റ്റൈല്‍ ഡിസ്പ്ലേ നോച്ച്, റിവേഴ്സ് ചാര്‍ജിംഗ് സപ്പോര്‍ട്ട് എന്നിവയും സ്മാര്‍ട്ട്ഫോണിലുണ്ട്.
മിന്റ് ഗ്രീന്‍, പെപ്പര്‍ ഗ്രേ കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. റിയല്‍മി സി 11 മലേഷ്യയില്‍ പുറത്തിറങ്ങിയത് ആര്‍എം 429 എന്ന വിലയ്ക്കാണ് ഇത് ഏകദേശം 7,560 രൂപയോളം വരുന്നു.കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 3+ പ്രോട്ടക്ഷനോട് കൂടിയ 6.52 ഇഞ്ച് മിനി ഡ്രോപ്പ് ഡിസ്പ്ലേയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണിലുള്ളത്. ഈ ഡിസ്പ്ലെ 1600 x 720 പിക്സല്‍ എച്ച്ഡി + റെസല്യൂഷനും 20: 9 എന്ന റേഷിയോവും കൂടിയതാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക