ഈ വര്‍ഷം യുഎഇയില്‍ നത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കി. സെപ്തംബറില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്തതിനെ തുടര്‍ന്നാണ് റദ്ദാക്കിയത്.
വ്യാഴാഴ്ച്ച ചേര്‍ന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഭരണസമിതി യോഗത്തിലാണ് തീരുമാനം എടുത്തത്. 2021 ജൂണില്‍ ടൂര്‍ണമെന്റ് നടത്താനും തീരുമാനിച്ചു.
ഈ വര്‍ഷം പാകിസ്താനായിരുന്നു മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം. എന്നാല്‍ പാകിസ്താനില്‍ മത്സരം നടത്തിയാല്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ അറിയിച്ചതോടെയാണ് മത്സരങ്ങള്‍ യുഎഇയില്‍ സംഘടിപ്പിക്കാന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്.
അടുത്ത വര്‍ഷം മത്സരം നടത്തുന്നതിനുള്ള അവകാശം പാകിസ്താന് ശ്രീലങ്കയ്ക്ക് കൈമാറി. 2022ല്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിനും അവകാശം ലഭിക്കും.
ഇന്ത്യ, പാകിസ്ഥാന്, ശ്രീലങ്ക എന്നിവയുള്‍പ്പെടെ ആറ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ട്വന്റി -20 ടൂര്‍ണമെന്റ് അടുത്ത വര്‍ഷം ജൂണില്‍ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നതായി എസിസി പ്രസ്താവനയില്‍ പറഞ്ഞു.
“ടൂര്‍ണമെന്റ് സമയക്രമം അനുസരിച്ച് സംഘടിപ്പിക്കാന്‍ ബോര്‍ഡ് തുടക്കം മുതല്‍ ശ്രദ്ധിച്ചിരുന്നു. എന്നിരുന്നാലും യാത്രാ നിയന്ത്രണങ്ങള്‍, രാജ്യങ്ങളിലെ ക്വാറന്റൈന് ചട്ടങ്ങള്‍, അടിസ്ഥാന ആരോഗ്യ അപകടസാധ്യതകള്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ഏഷ്യാ കപ്പ് നടത്തുന്നതിന് കാര്യമായ വെല്ലുവിളികളാണ് സൃഷ്ടിച്ചിരിക്കുന്നത്,” എസിസി പ്രസ്താവനയില്‍ പറയുന്നു.
നേരത്തേ ഏഷ്യാകപ്പ് റദ്ദാക്കിതായി ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. ‘സ്പോര്‍ട്സ് ടോക്ക്’ എന്ന ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു ഗാംഗുലി ഇക്കാര്യം പറഞ്ഞത്.
ഏഷ്യ കപ്പ് റദ്ദാക്കിയിരിക്കുന്നുവെന്നും ഇതാണ് എസിസിയുടെ തീരുമാനമെന്നായിരുന്നു ഗാംഗുലി പറഞ്ഞത്. ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങളൊന്നും വ്യക്തമാക്കാതെയായിരുന്നു ഗാംഗുലിയുടെ പ്രസ്താവന.
അതേസമയം ഇങ്ങനെ ഒരു തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും പ്രതികരിച്ചതായി ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ എസിസിയാണ് അന്തിമ തീരുമാനം അറിയിക്കേണ്ടതെന്ന് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് അഭിപ്രായപ്പെട്ടിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക