കവരത്തി: ലക്ഷദ്വീപിലെ സർക്കാർ ഭൂമി മുളവേലി കെട്ടി തിരിക്കാൻ ഭരണകൂടം നീങ്ങുന്നു. സർക്കാർ ഭൂമിയുടെ വിശദാംശങ്ങൾ അറിയിക്കാൻ ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ദ്വീപ് സൗന്ദര്യവൽക്കരിക്കാനാണ് മുളവേലി കെട്ടുന്നത്.
എന്നാൽ സ്വകാര്യ വ്യക്തികളുമായി തർക്കത്തിലുള്ള സ്ഥലങ്ങളും കെട്ടിത്തിരിക്കുമോയെന്ന ആശങ്ക ദ്വീപ് വാസികൾക്കുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക