കവരത്തി: ഓണം അവധിക്കു നാട്ടിൽ വരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ടിക്കറ്റ് കോട്ട അനുവദിച്ചു. ഈ മാസം 15 മുതൽ കൊച്ചിയിൽ നിന്നും പുറപ്പെടുന്ന കപ്പലുകളിലാണ് വിദ്യാർത്ഥികൾക്ക് പ്രത്യേക കോട്ട അനുവദിച്ചത്. ടിക്കറ്റ് റിലീസ് ചെയ്യുമ്പോൾ വിദ്യാർത്ഥികൾക്ക് അവരുടെ ഐ.ഡി കാർഡ് കാണിച്ച് ടിക്കറ്റ് എടുക്കാവുന്നതാണ്.
വിദ്യാർത്ഥികൾക്ക് പ്രത്യേക കോട്ട അനുവദിച്ചതിന് പോർട്ട് ഡയറക്ടറെയും പി.സി.സി യെയും അഭിനന്ദിച്ചു കൊണ്ട് എൻ.എസ്.യു.ഐ സംസ്ഥാന സെക്രട്ടറി അജാസ് അക്ബർ പി.ഐ കത്തയച്ചു. ഓണത്തിനും ബലിപെരുന്നാളിനും നാട്ടിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് പോർട്ട് ഡിപ്പാർട്ട്മെന്റ് അവസം ഒരുക്കിയതിൽ സന്തോഷമുണ്ടെന്നും അതിൽ ജില്ലാ പഞ്ചായത്തിനെ അഭിനന്ദിക്കുന്നതായും കത്തിൽ പറയുന്നു.
ആന്ത്രോത്ത് പി.എം.സഈദ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററിൽ പഠിക്കുന്ന കിൽത്താൻ, ചെത്ത്ലത്ത്, ബിത്ര ദ്വീപുകളിലെ വിദ്യാർത്ഥികൾക്ക് നിലവിലുള്ള പ്രോഗ്രാം അനുസരിച്ച് പെരുന്നാളിന് മുമ്പ് നാട്ടിലെത്താനാവില്ല. അത് കൊണ്ട് 18-ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന എം.വി കോറൽസ് കപ്പലിന്റെ പ്രോഗ്രാം പുനഃക്രമീകരിച്ചു കൊണ്ട് അവർക്കും നാട്ടിലെത്താനുള്ള അവസം ഒരുക്കണമെന്ന് എൻ.എസ്.യു.ഐ ആവശ്യപ്പെട്ടു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക