ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മി വേഗതയിലുള്ള ശക്തമായ കാറ്റിന്‌ സാധ്യത.

0
399

കവരത്തി: 09.08.2020 മുതൽ 11.08.2020 വരെ ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി .മി വേഗതയിലും,13.08.2020 ന്‌ 40-50 കി .മി വേഗതയിലും ശക്തമായ കാറ്റിന്‌ സാധ്യതയുണ്ട്. ആയതിനാൽ മേൽ പറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കൂടാതെ 11.08.2020 രാത്രി 11.30 വരെയുള്ള സമയത്ത് മിനിക്കോയ് മുതൽ ബിത്ര വരെയുള്ള തീരങ്ങളിൽ 2.7 – 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുക. മത്സ്യബന്ധന ബോട്ടുകൾ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

IMD- INCOIS- ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here