ലഖ്‌നൗ: സുപ്രീംകോടതി നമ്മുടേതായതിനാൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാനാകുമെന്ന യു.പി. മന്ത്രി മുകുത് ബിഹാറിയുടെ പ്രസ്താവന വിവാദമായി. മാധ്യമപ്രവർത്തകരോടു സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദപ്രസ്താവന.
“അയോധ്യയിൽ ക്ഷേത്രം നിർമിക്കുമെന്ന് നമ്മൾ വാക്കുനൽകിയതാണ്. അതിനു നമ്മൾ പ്രതിജ്ഞാബദ്ധരാണ്” എന്ന് മന്ത്രി പറഞ്ഞപ്പോൾ സുപ്രീംകോടതിയുടെ വിധി വരാനുണ്ടല്ലോയെന്ന് ഒരു മാധ്യമപ്രവർത്തകൻ ആരായുകയായിരുന്നു. അപ്പോഴാണ് സുപ്രീംകോടതിയും നമ്മുടേതല്ലേ എന്ന് മന്ത്രി ചോദിച്ചത്.
ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി സമൂഹത്തിൽ ധ്രുവീകരണം നടത്താനുള്ള ബി.ജെ.പി.യുടെ ശ്രമമാണിതെന്ന് കോൺഗ്രസും സമാജ് വാദി പാർട്ടിയും ആരോപിച്ചു. എന്നാൽ, തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് മന്ത്രി പിന്നീട് പ്രതികരിച്ചു. നാലു തവണ എം.എൽ.എ.യായ മുകുത് ബിഹാറി, നിലവിൽ സഹകരണവകുപ്പ് മന്ത്രിയാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക