കവരത്തി: എൽ.ഡി.സി.എൽ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ഓഫീസ് കൊച്ചിയിൽ നിന്നും കവരത്തിയിലേക്ക് മാറ്റണമെന്ന ലക്ഷദ്വീപ് നിവാസികളുടെ ഏറെനാളത്തെ ആവശ്യം ഇന്ന് യാഥാർത്ഥ്യമാവുകയാണ്.
ഇതുവരെ ആരും തുനിയാത്ത വൻ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണ് മാനേജിംഗ് ഡയറക്ടർ നിതിൻ വത്സൻ ഐ.പി.എസ്.
ഇപ്പോൾ കൊച്ചിയിലെ വലിയ ആഡംബര ഓഫിസിൽ പ്രവർത്തിക്കുന്ന എൽ.ഡി.സി.എൽ വൻ അഴിമതിയുടെ കേന്ദ്രമെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ ലക്ഷദ്വീപിലെ രാഷ്ട്രീയക്കാർക്കും ഈ വെള്ളാനയെ തൊടാൻ പേടിയായിരുന്നു. മാത്രമല്ല, ലക്ഷദ്വീപിലെ തനത് ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും ദ്വീപിലെ ജനങ്ങൾക്ക് തൊഴിലവസരങ്ങളൊരുക്കാനും വേണ്ടി 1987-ൽ രൂപീകൃതമായ കമ്പനി പിന്നീട് വെറും കപ്പൽ ഓടിക്കുന്നതിൽ മാത്രം താത്പര്യം കാണിക്കുകയായിരുന്നു.

ഇപ്പോഴത്തെ എം.ഡിയുടെ ക്രിയാത്മകമായ പ്രവർത്തനങ്ങൾ എൽ.ഡി.സി.എല്ലിന് പുതിയ മുഖഛായ നൽകുമെന്ന പ്രതീക്ഷയിലാണ് ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങൾ. നിലവിൽ കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഓഫിസിൽ നിന്നും എസ്റ്റാബ്ലിഷ്മെന്റ് വിഭാഗവും അഡ്മിനിസ്ട്രേഷൻ വിഭാഗവും കവരത്തിയിലേക്ക് ഉടൻ മാറ്റാനാണ് ഉത്തരവിട്ടിരിക്കുന്നത്.
ഇതുകൂടാതെ ഒ.എസ്.ഡി (എസ്റ്റാബ്ലിഷ്മെൻറ് ) തസ്തികയിൽ സി.ജി. മുഹമ്മദ് റഫീഖിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക