അഗത്തി: രണ്ടാമത് വാർഡ് തല റോളിങ്ങ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ പത്താം വാർഡ് ജേതാക്കൾ. നേതാജി സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ടൂർണമെന്റിന്റെ ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത് അഗത്തി വില്ലേജ് ദ്വീപ് പഞ്ചായത്താണ്. രണ്ടാം സീസണിൽ ലക്ഷദ്വീപ് എം.പി. പി.പി.മുഹമ്മദ് ഫൈസൽ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്.
ഒന്ന് മുതൽ പത്ത് വരെയുള്ള വാർഡുകൾ പങ്കെടുത്ത ടൂർണമെന്റിൽ ലീഗ് ഘട്ട മാച്ചുകൾ ആരംഭിച്ചിട്ട് ഏതാണ്ട് ഒരു മാസത്തോളമായി. കാണികളെ ആവേശത്തിലാക്കിയ ഫൈനൽ മത്സരത്തിൽ റണ്ണേഴ്സ് അപ്പായ ഏഴാം വാർഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പത്താം വാർഡ് ഈ സീസണിലെ ചാമ്പ്യന്മാരായത്.

സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അബ്ദുൽ ഖാസിം.കെ.പി മികച്ച പ്രകടനത്തിലൂടെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. മുഹമ്മദ് ആമിർ.ബി.എം ഗോൾഡൻ ബോൾ ഏറ്റുവാങ്ങിയപ്പോൾ ഫൈസൽ അസ്ഹർ ഏറ്റവും നല്ല ഡിഫന്ററിനുള്ള അവാർഡ് സ്വന്തമാക്കി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക