അമിനി: പുനർ നിർമ്മാണം പൂർത്തിയായ മുഹിയുദ്ദീൻ പള്ളി ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു. 250 വർഷങ്ങൾക്ക് മുമ്പ് ആത്മീയ ജ്ഞാനികളുടെ തേരാളിയായി ലക്ഷദ്വീപിലും കേരളത്തിലും ദീനി പ്രവർത്തനം നടത്തിയ മുഹമ്മദ് മൗലൽ ബുഖാരി (ഖ. സി) (കണ്ണൂർ കഴിഞ്ഞവർ) നിർമ്മിച്ച മസ്ജിദ് ഒരുപാട് ചിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഒരു വിഭാഗം ആക്രമിക്കുകയും ഒരുപാട് പേരുടെ രക്തം ചിന്തുകയും ചെയ്ത പള്ളി വർഷങ്ങളോളം നീണ്ടു നിന്ന നിയമ പോരാട്ടത്തിലൂടെ പള്ളിയുടെ യഥാർത്ഥ അവകാശികളായ കവരത്തി അരേനക്കാട കുടുംബത്തിന് തന്നെ കോടതി വിധിക്കുകയാണുണ്ടായത്. മുത്തവല്ലി ഏ.കുഞ്ഞിക്കോയ തങ്ങൾ സ്വാഗത പ്രസംഗം നടത്തി. അസർ നിസ്കാരത്തിന് ഖലീൽ തങ്ങൾ നേതൃത്വം നൽകിക്കൊണ്ടാണ് പള്ളി ഉദ്ഘാടനം ചെയ്‌തത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക