സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കൽപ്പേനി റെയ്ഞ്ചിന് പുതിയ നേതൃത്വം

1
597

കൽപ്പേനി: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കൽപ്പേനി റെയ്ഞ്ച് 2020-21 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: അസ്ഹറുദ്ധീൻ സഖാഫി, ജനറൽ സെക്രട്ടറി: മുഹമ്മദ് നഹ അഹ്സനി, ട്രഷറർ: മുനീർ മുസ്ല്യാർ എന്നിവരാണ് പുതിയ സാരഥികൾ. മിഫ്താഹുൽ ഉലൂം മദ്രസയിൽ വെച്ച് മുൻ പ്രസിഡന്റ് അബ്ദു റസാഖ് ബാഖവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക റെയ്ഞ്ച് മീറ്റിംഗ് യോഗം അബ്ദു റഷീദ് സഖാഫി ഉത്ഘാടനം ചെയ്തു. രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്കും ഏകാധിപത്യ ഭരണവ്യവസ്ഥക്കുമെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു.

To advertise here, Whatsapp us.

ഖിറാഅത്ത് ഇസ്മായിൽ സഖാഫി മമ്പുറവും വാർഷിക റിപ്പോർട്ട് മുൻ ജന: സെക്രട്ടറി: ളഹ്റുദ്ധീൻ അഹ്സനിയും അവതരിപ്പിച്ചു. വിവിധ മദ്രസ മാനേജ്മെന്റ് പ്രതിനിധികളായ കെ.ഐ.എൻ കോയ, കെ.പി ഹംസക്കോയ, ഏ.കെ അബ്ദുൽ ഗഫൂർ എന്നിവർ ആശംസ പ്രസംഗം നടത്തി. ളഹ്റുദ്ധീൻ അഹ്സനി സ്വാഗതവും മുൻ ട്രഷറർ എം.അബ്ദു സലാം മുസ്ല്യാർ നന്ദിയും പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

1 COMMENT

  1. الحمد لله…
    പുതിയ നേതൃത്വത്തിനും ഈ വാർത്ത സമൂഹത്തിലേക്ക് എത്തിക്കുന്ന “ദ്വീപ്മലയാളിക്കും” ഭാവുകൾ… 🌹

LEAVE A REPLY

Please enter your comment!
Please enter your name here