ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആദ്യത്തെ പണ്ഡിത സംഘടനയായ ജംഇയ്യത്ത് ഹിമായത്ത് ശരീഅത്തുൽ ഇസ്ലാമിയ്യയുടെ (ജെ.എച്ച്.എസ്.ഐ) മേൽനോട്ടത്തിൽ മീലാദ് കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം മേച്ചേരി മഗ്നമുൽ ജവാഹിർ മദ്റസായുടെ പരിസരത്ത് തയ്യാറാക്കിയ മീലാദ് നഗറിൽ നടന്നു. റബീഉൽ അവ്വൽ പന്ത്രണ്ടിന് രാത്രി നടന്ന പ്രൗഢമായ സമ്മേളനം ജെം.എച്ച്.എസ്.ഐ സെക്രട്ടറി ഉസ്താദ് പി.എ മഗ്റൂഫ് ലത്വീഫി ഉദ്ഘാടനം ചെയ്തു. ഖാളി മുസ്‌തഫ സഖാഫിയുടെ പ്രാർത്ഥനയോടെ യോഗ പരിപാടികൾ ആരംഭിച്ചു. മീലാദ് കോഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് കെ.കെ മുഹമ്മദ് ഖലീൽ അധ്യക്ഷനായിരുന്നു. എം.പി സൈഫുള്ളാ ഇർഫാനി മുഖ്യപ്രഭാഷണം നടത്തി. ജെ.എച്ച്.എസ്.ഐ പ്രസിഡന്റ് ഉസ്താദ് സൈഫുദ്ദീൻ സഖാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ, രിയാസത്ത് അലി ഇർഫാനി, പി.പി സയ്യിദ് യൂസുഫ് തങ്ങൾ ഇർഫാനി തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ പി.പി മുഹമ്മദ് ഖാസിം തങ്ങൾ സ്വാഗത പ്രസംഗം നടത്തി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക