ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആദ്യത്തെ പണ്ഡിത സംഘടനയായ ജംഇയ്യത്ത് ഹിമായത്ത് ശരീഅത്തുൽ ഇസ്ലാമിയ്യയുടെ (ജെ.എച്ച്.എസ്.ഐ) നേതൃത്വത്തിൽ നടത്തപ്പെടുന്ന മീലാദ് സമ്മേളനത്തിന് ആന്ത്രോത്ത് ദ്വീപിൽ ഔദ്യോഗിക തുടക്കമായി. ചെമ്മച്ചേരി നൂറുൽ ഹുദാ സുന്നി മദ്രസാ മുറ്റത്ത് പ്രത്യേകമായി ഒരുക്കിയ മീലാദ് നഗരിയിൽ വെച്ച് നടന്ന ഉദ്ഘാടന സമ്മേളനം ജെ.എച്ച്.എസ്.ഐ ജനറൽ സെക്രട്ടറി പി.അബൂ സഈദുൽ മുബാറക് ഇർഫാനി ഉദ്ഘാടനം ചെയ്തു. “ഹിജ്റ” എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ച അദ്ദേഹം ഹിജ്റയുടെ വിവിധ അർഥതലങ്ങൾ വിശദീകരിച്ചു സംസാരിച്ചു. അള്ളാഹുവിന് പൂർണ്ണമായും വഴിപ്പെട്ട് ജീവിക്കുകയും യഥാർത്ഥ അഹ്ലുസുന്നത്തിൽ അടിയുറച്ചു വിശ്വസിക്കുകയും ചെയ്തു കൊണ്ട് ഇരുലോക ജീവിതം ധന്യമാക്കാൻ വിശ്വാസിലോകം തയ്യാറാവണമെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു.
www.dweepmalayali.com
ആന്ത്രോത്ത് ഖാളി പി.സയ്യിദ് മുഹമ്മദ് മുസ്തഫ സഖാഫി അധ്യക്ഷത വഹിച്ചു. പ്രവാചക സ്നേഹത്തിന്റെ വേറിട്ട പ്രകടനവുമായി ലോകത്തിന് തന്നെ മാതൃകയാണ് ആന്ത്രോത്ത് ദ്വീപിലെ മീലാദാഘോഷ പരിപാടികളെന്ന് അധ്യക്ഷ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. പ്രവാചക സ്നേഹം നമ്മുടെ മനസ്സുകളെ പരിവർത്തനപ്പെടുത്തുന്നതിന് കാരണമാവണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
www.dweepmalayali.com
ജെ.എച്ച്.എസ്.ഐ അധ്യക്ഷൻ പി.സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ, ആന്ത്രോത്ത് മീലാദ് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് ഹാജി കെ.പി.പൂക്കുഞ്ഞിക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പി.സയ്യിദ് കമാലുദ്ധീൻ തങ്ങൾ എന്നിവർ പങ്കെടുത്ത ഉദ്ഘാടന സമ്മേളനത്തിൽ “ബുർദാ ശരീഫിലൂടെ റൗളാ ശരീഫിലേക്ക്” എന്ന വിഷയത്തിൽ ആന്ത്രോത്ത് നാഇബ് ഖാളി പി.സയ്യിദ് ഹുസൈൻ സഖാഫി സംസാരിച്ചു. “മാതൃകയാണ് എന്റെ പ്രവാചകൻ” എന്ന വിഷയത്തിൽ ജെ.എച്ച്.എസ്.ഐ ജോയിന്റ് സെക്രട്ടറി പി.എ മഅറൂഫ് ലത്വീഫിയും “ലോകാനുഗ്രഹി” എന്ന വിഷയത്തിൽ കമാൽ ഇർഫാനിയും സംസാരിച്ചു. അൽ.ഹാഫിള് കെ.കെ സയ്യിദ് മുഹമ്മദ് സംഹാൻ തങ്ങളുടെ ഖിറാഅത്തോടെ ആരംഭിച്ച സമ്മേളനത്തിന് പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ.പി.മുഹമ്മദ് ഖാസിം മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർ പി.മുഹമ്മദ് ഖാസിം നന്ദിയും പറഞ്ഞു.
ദ്വീപ് മലയാളിടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക