ന്യൂഡൽഹി: ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്‌ക്കാരം വിതരണം ചെയ്തു. രാവിലെ 11ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. വിവിധ വിഭാഗങ്ങളിലായി 51 പേരാണ് അവാർഡിന് അർഹനായത്. ലക്ഷദ്വീപിൽ നിന്ന് ആന്ത്രോത്ത് ദ്വീപ് സ്വദേശി എ.ബി മുഹമ്മദ് ഖാസിം രാഷ്ട്രപതിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
ആന്ത്രോത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നഴ്സിംഗ് ഓഫീസറാണ് കാസിം. ഭാര്യ: ഹലീമ കാസിം, മക്കൾ: അമൽ മൗലാന, അംന മൗലാന.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക