കവരത്തി: ഫോറസ്റ്റ് വകുപ്പിന്റെ പാട്രോളിങ്ങിനായി എങ്കേജ് ചെയ്ത ബഹിറത്തുൽ റഷാദ് എന്ന ബോട്ടിന്റെ ഷാഫ്റ്റ് പൊട്ടി. തിങ്കളാഴ്ച 8.30 ന് കവരത്തിയിൽ നിന്നും പുറപ്പെട്ട ബോട്ട് 12.30 ഓടെ ഷാഫ്റ്റ് പൊട്ടി കടലിൽ തിരകൾക്കൊപ്പം നീങ്ങുകയായിരുന്നു. രാത്രി മുഴുവൻ അങ്ങനെ നീങ്ങിയ ബോട്ടിനെ ഇന്നലെ രാവിലെ 8.30 ന് കോസ്റ്റ് ഗാർഡിന്റെ ചെറുവിമാനമാണ് കണ്ടത്. തുടർന്ന് എം.ആർ.സി.സി മുംബൈയിൽ വിവരമറിയിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് കവരത്തിയിൽ അറിയിക്കുകയായിരുന്നു. പിന്നീട് ഫോറസ്റ്റ് വകുപ്പിന്റെ നിർദേശത്തെ തുടർന്ന് ഫിഷറീസ് വകുപ്പിന്റെ എം.എഫ്.വി ബ്ലൂഫിൻ ബോട്ട് കവരത്തിയിൽ നിന്നും പോയി അവരെ കെട്ടിവലിച്ചുകൊണ്ട് കവരത്തിയിൽ എത്തിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയാണ് ബോട്ട് കവരത്തിയിൽ എത്തിച്ചത്. ആളപായം ഇല്ല എന്ന് അധികൃതർ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക