മൂന്നുവർഷത്തിനുള്ളിൽ അതിവേഗ ഫൈബർ ഒപ്‌ടിക്ക് കണക്‌ടിവിറ്റി യാഥാർത്ഥ്യമാക്കും; ലക്ഷദ്വീപ്, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകും: പ്രധാനമന്ത്രി

0
638

ന്യൂഡൽഹി: ടെലികോം ഉപകരണങ്ങൾ, രൂപകല്പന, വികസനം, നിർമ്മാണം എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റാൻ ഏവരും ഒന്നിച്ച് പ്രയത്നിക്കണമെന്നും ഭാവിയിലേക്കുള്ള കുതിച്ചാട്ടത്തിന് അഞ്ചാം തലമുറ ഇന്റർനെറ്റ് (5ജി) അനിവാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അടുത്ത മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഫൈബർ ഒപ്‌ടിക്ക് കണക്‌ടിവിറ്റി യാഥാർത്ഥ്യമാക്കും.

ഇന്ത്യ മൊബൈൽ കോൺഗ്രസിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മൊബൈൽ നിർമ്മാണത്തിൽ ഇന്ത്യ ലോകത്തെ ഏറ്റവും ഇഷ്‌ടപ്പെടുന്ന മേഖലയായി മാറുന്നതിൽ സന്തോഷമുണ്ട്. കൂടുതൽ നിക്ഷേപങ്ങൾ വരുന്നു. ടെലികോം ഉപകരണങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ ഉത്പാദന അനുബന്ധ ഇൻസെന്റീവ് ഏർപ്പെടുത്തിയത് നേട്ടമായി. ഭാവിയിലേക്കുള്ള കുതിച്ചുച്ചാട്ടം സാദ്ധ്യമാകാൻ യഥാസമയം 5ജിയിലേക്ക് മാറേണ്ടതുണ്ട്.

മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ ഓരോ ഗ്രാമവും അതിവേഗ ഫൈബർ ഒപ്‌‌ടിക് വഴി ബന്ധിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി. നക്‌സൽ ബാധിത ജില്ലകൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ലക്ഷദ്വീപ് തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകും. ലാൻഡ് ലൈൻ കണക്‌ഷനും പൊതു വൈഫൈ ഹോട്ട്സ്‌പോട്ടുകളും ഉറപ്പാക്കും.

സാങ്കേതികവിദ്യയ്ക്കനുസരിച്ച് മൊബൈൽ ഫോണുകളും മറ്റും അപ്ഗ്രേഡ് ചെയ്യുന്നത് പതിവായ സാഹചര്യത്തിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കൂടുന്നു. ഇവയുടെ പുനരുപയോഗ സാദ്ധ്യതകൾ വിലയിരുത്താൻ വ്യവസായങ്ങളുടെ ഒരു കർമ്മ സമിതി രൂപീകരിക്കുന്നത് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here