ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഹിന്ദി ഭാഷാ ഉപദേശക സമിതിയിൽ ബി.ജെ.പി വക്താവ് സിറാജ് കോയയെ നിയമിച്ചു. ലക്ഷദ്വീപിൽ നിന്നും ആദ്യമായാണ് ഒരാൾ ഹിന്ദി സലാഹ്കാർ സമിതിയിൽ അംഗമാവുന്നത്. ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ സമിതിയാണ് ഹിന്ദി സലാഹ്കാർ സമിതി. ഈ സമിതിയിൽ നിന്നും മൂന്ന് ആളുകളെ വീതം മറ്റു മന്ത്രാലയങ്ങളുടെ കീഴിലുള്ള ഉപദേശക സമിതിയിലേക്ക് നിയമിക്കും. സിറാജ് കോയയെ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെയും കേന്ദ്ര ഭക്ഷ്യ വ്യവസായ മന്ത്രാലയത്തിന്റെയും ഉപദേശക സമിതികളിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. ഈ സമിതികളിൽ ലോക്സഭാ, രാജ്യസഭാ അംഗങ്ങളാണ് കൂടെയുണ്ടാവുക. പാർലമെന്റ് അംഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും ഔദ്യോഗിക പദവികളുമാണ് ഹിന്ദി സലാഹ്കാർ സമിതി അംഗങ്ങൾക്ക് ലഭിക്കുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക