92ാമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. ജോക്കറിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി വാക്വിന്‍ ഫീനിക്‌സ്. ഏറ്റവും കൂടുതല്‍ നോമിനേഷന്‍ നേടിയതും ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ചിത്രമായി ‘ജോക്കറാണ്. 11 നോമിനേഷനുകളാണ് ജോക്കറിന് ലഭിച്ചിട്ടുള്ളത്.
ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള അവാര്‍ഡ് സ്വന്തമാക്കി. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ എ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബ്രാഡ് പിറ്റ് പുരസ്‌കാരം അര്‍ഹനായത്.
ടോസ് സ്റ്റോറി 4 ആണ് മികച്ച ആനിമേറ്റഡ് ചിത്രം. ദക്ഷിണ കൊറിയന്‍ ചിത്രമായ പാരാസൈറ്റിന് മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം ലഭിച്ചു. ബോങ് ജൂ ഹോയും ഹാന്‍ ജിന്‍ വോണുമാണ് തിരക്കഥ എഴുതിയത്.
മികച്ച അവലംബിത തിരക്കഥ ജോ ജോ റാബിറ്റിന് ലഭിച്ചു. തായ്ക വൈറ്റിറ്റിയാണ് തിരക്കഥ രചന നടത്തിയത്. ലിറ്റിന്‍ വിമന്‍ എന്ന ചിത്രത്തിലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം ജാക്വിലിന്‍ ഡുറാന്‍ ഏറ്റുവാങ്ങി.
അമേരിക്കന്‍ ഫാക്ടറിയാണ് മികച്ച ഡോക്യുമെന്ററി ചിത്രം. ലേണിംഗ് ടു സ്‌കേറ്റ് ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍ ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ പുരസ്‌കാരം സ്വന്തമാക്കി.
മാര്യേജ് സ്റ്റോറിയിലെ അഭിനയത്തിന് ലോറ ഡോണ്‍ മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക