കവരത്തി: ലക്ഷദ്വീപിന്റെ സമുന്നത രാഷ്ട്രീയ അതികായൻ ഡോ. കോയ സാഹിബിനെ
അപകീർത്തിപ്പെടുത്തിപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിന്റെ ഉള്ളടക്കത്തെ അപലപിച്ച്കോണ്ഗ്രസ്സ് അധ്യക്ഷൻ
അഡ്വ. ഹംദുള്ളാ സഈദും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എം. അലി അക്ബറും.

ശബ്ദ രേഖയിലെ ഉള്ളടക്കത്തെ കോണ്ഗ്രസ്സ് പാർട്ടി പൂർണ്ണമായും തള്ളിക്കളയുന്നു, ഇത് തങ്ങളുടെ നിലപാട് അല്ല എന്നും ഇരുവരും വ്യക്തമാക്കി.
പ്രതിപക്ഷ ബഹുമാനം പുലർത്തുന്ന പാർട്ടിയാണ് കോൺഗ്രസ് പാർട്ടി എന്നും അലി അക്ബർ പ്രതികരിച്ചു. കോൺഗ്രസ് പ്രവർത്തകനിൽ നിന്നും ഉണ്ടായ പ്രതികരണത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു അലി അക്ബറിന്റെ പ്രതികരണം
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക