ഡോ. കെ.കെ മുഹമ്മദ് കോയക്കെതിരെ വിദ്വേഷം പടർത്തിയ കോണ്ഗ്രസ്സ് പാർട്ടി പ്രവർത്തകനെതിരെ നടപടി എടുക്കണം എന്ന് ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് സാദിഖ്

0
178

കവരത്തി: ലക്ഷദ്വീപിലെ സമുന്നത നേതാവും രാഷ്ട്രതന്ത്രജ്ഞനുമായ ഡോ. കെ.കെ മുഹമ്മദ് കോയക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ നടക്കുന്ന അപകീർത്തികരമായ വിദ്വേഷ ശബ്ദ സന്ദേശം പ്രചരിപ്പിച്ച കോണ്ഗ്രസ്സ് പാർട്ടി പ്രവർത്തകനായ പുതിയ കുളപ്പ് സിദ്ദീഖ് എന്ന പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് അഭിപ്രായപ്പെട്ട് ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് സാദിഖ്.

Join Our WhatsApp group.

ഈ ശബ്ദ സന്ദേശത്തിലൂടെ ദ്വീപിൽ സാമൂഹിക അശാന്തി സൃഷ്ടിക്കാൻ കഴിയു മെന്നും വിദ്വേഷ പ്രസംഗത്തിനും സാമൂഹിക അശാന്തിയും അരാജകത്വവും പ്രേരിപ്പിച്ചതിന് അദ്ദേഹത്തിനെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിന്റെ രാഷ്ട്രീയ വളർച്ചക്ക് സഹായിച്ച അന്തരിച്ച നേതാക്കളെ വിമർശിക്കുന്നത് നിർത്തണമെന്ന് ഇരു പാർട്ടി പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു എന്നും ഡോക്ടർ മുഹമ്മദ് സാദിഖ് പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here