അഞ്ചിൽ നാലിലും ബി ജെ പി തേരോട്ടം, പഞ്ചാബിൽ ആം ആദ്‌മി, തകർന്നടിഞ്ഞ് കോൺഗ്രസ്

0
328

️ഡൽഹി: തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ബി ജെ പിയുടെ തേരോട്ടം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലാണ് ബി ജെ പി വ്യക്തമായ ലീഡ് നേടിയത്. പഞ്ചാബിൽ ആം ആദ്‌മി പാർട്ടിയാണ് മുന്നേറുന്നത്. കൈയിലിരുന്ന പഞ്ചാബ് കൂടി പോയതോടെ തീരെ ഏറെ ദയനീയാവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് കോൺഗ്രസ്. ഉത്തർപ്രദേശിലെ മായാവതിയുടെ ബി എസ് പി ഇപ്പോഴും ഒറ്റ അക്കത്തിൽ തന്നെയാണ്. അധികാരം തിരിച്ചുപിടിക്കാനായില്ലെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് ബി എസ് പി നടത്തിയത്.

ഉത്തർപ്രദേശിൽ വ്യക്തമായ ലീഡ് നിലയോടെ ബി ജെ പി മുന്നേറുകയാണ്. ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ 274 സീറ്റുകളിലാണ് പാർട്ടി ലീഡ് നിലനിറുത്തുന്നത്. കോൺഗ്രസ്, കർഷക സമര ശക്തികേന്ദ്രങ്ങളും ഇതിൽപ്പെടും. മുഖ്യമന്ത്രി യോഗി ഉൾപ്പടെ തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ മന്ത്രിമാരും ലീഡ് ചെയ്യുകയാണ്.

Advertisement

118 സീറ്റുകളിലാണ് എസ് പി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് ആറിടത്തും ബി എസ് പി ഏഴിടത്തും മാത്രമാണ് മുന്നേറുന്നത്.പഞ്ചാബിൽ കോൺഗ്രസ് അമ്പേ തകർന്നടിഞ്ഞു. ആപ്പിന്റെ(എ എ പി ) തേരോട്ടത്തിന് മുന്നിൽ ബിജെപിയുടെയും ശിരോമണി അകാലിദളിന്റെയും അവസ്ഥ ഇതു തന്നെയാണ്. നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി മത്സരിച്ച രണ്ട് സീറ്റിലും പിന്നിലാണ്. മുൻ പഞ്ചാബ് മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ അമരീന്ദർ സിംഗിന് പട്യാലയിൽ ദയനീയപരാജയമാണ്.

പട്യാല സീറ്റിലെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് അദ്ദേഹം. എഎപിയുടെ അജിത്ത് പാൽ സിംഗാണ് ഇവിടെ വിജയിച്ചത്.

അമൃത്സർ ഈസ്റ്റിൽ മത്സരിച്ച പഞ്ചാബ് പിസിസി അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവിനും പരാജയമാണ്. സിദ്ദു മൂന്നാം സ്ഥാനത്തേക്കാണ് ഇവിടെ പിന്തള്ളപ്പെട്ടത്. എഎപിയുടെ ജീവൻ ജ്യോത് കൗറാണ് ഇവിടെ വിജയിച്ചത്. ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ എ എ പി-89, കോൺഗ്രസ്-15, ബി ജെ പി-4,എസ് എ ഡി-8 എന്നിങ്ങനെയാണ് ലീഡ് നില.

Advertisement

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഉത്തരാഖണ്ഡിൽ ബിജെപിയ്ക്ക് ലീഡ്. 44 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. 22 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ഇപ്പോൾ മുന്നിലുള്ളത്. മറ്റുള്ളവർ നാല് സീറ്റിൽ ലീഡ് ചെയ്യുന്നു. 70 സീറ്റുകളുള്ള സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നായിരുന്നു ഭൂരിഭാഗം സർവേ


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here