
ആന്ത്രോത്ത്: കാരക്കാട് യങ്ങ് ചലഞ്ചേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിച്ചു. ആന്ത്രോത്ത് ബ്ലോക് ഡവലപ്മെന്റ് ഓഫീസർ ശ്രീമതി. കദീശാബി.എ.എം ഉദ്ഘാടനം ചെയ്തു. ‘ദ്വീപ് ശ്രീ’ മെന്റർ ശ്രീമതി. ലക്ഷ്മിക്കുട്ടിയമ്മ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ആന്ത്രോത്ത് ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ശ്രീമതി. മീനു ജാക്സൺ, മോട്ടിവേഷൻ സ്പീക്കർ ശ്രീമതി. സലീനാ കെ.പി എന്നിവർ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കായി വിശദമായ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ആർ.ബി.ഐയുടെ സാമ്പത്തിക സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി സ്ത്രീകൾക്കായുള്ള പ്രത്യേക സംരംഭങ്ങളെ കുറിച്ച് ആർ.ബി.ഐ ഇൻസ്ട്രക്ടർ ശ്രീ. യാസീൻ കോമളം വിശദീകരണം നൽകി. എഴുപതോളം സ്ത്രീകൾ പങ്കെടുത്ത ചടങ്ങിൽ കാരാ ഇംഗ്ലീഷ് സ്കൂൾ ടീച്ചർമാരായ ശ്രീമതി. ഷഹർബാർ കെ.കെ, ശ്രീമതി. ഷഹരിയാസ് പി.പി എന്നിവരുടെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. കെ.വൈ.സി.സി പ്രസിഡന്റ് ശ്രീ. മുഹമ്മദ് ശാഫി ഖുറൈശി സ്വാഗതവും ശ്രീമതി. നൂറുൽ ഹിദായ നന്ദിയും പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക