ഭരണകൂട അലസത: ജനകീയ പ്രശ്നങ്ങളിൽ നടപടി ആവശ്യപ്പെട്ട് ചെത്ത്ലാത്തിൽ കോണ്ഗ്രസ്സ് പ്രതിഷേധ സമരം.

0
221

ചെത്ത്ലാത്ത്: ചെത്ത്ലാത്ത് ജനതയുടെ വിവിധ ആവശ്യങ്ങളിൽ വേഗത്തിലുള്ള നടപടികൾ ആവശ്യപ്പെട്ട് കൊണ്ടും കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങളിൽ പ്രതിഷേധമുയർത്തിക്കൊണ്ടും കോണ്ഗ്രസ്സ് പ്രവർത്തകർ ബി.ഡി.ഒ ഓഫീസിലേക്കും കാനറാ ബാങ്കിലേക്കും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

കേന്ദ്ര ബി.ജെ.പി സർക്കാർ രാജ്യത്തെ സാധാരണക്കാരെ അവഗണിച്ച് കോർപ്പറേറ്റുകൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്ന നയത്തിൽ പ്രതിഷേധമുയർത്തി കാനറാ ബാങ്കിലേക്കും ശേഷം
പണി പൂർത്തികരിച്ച് നിൽക്കുന്ന ഡീസാലിനേഷൻ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുക, ഒഴിവുള്ള ലേഡി മെഡിക്കൽ ഓഫീസറിന്റെ ഒഴിവ് നികത്തുക, എൽ.പി.ജി ഗ്യാസ് വിതരണം ആരംഭിക്കുക, ഈസ്റ്റേൺ ജെട്ടി നിർമ്മാണ പദ്ധതി യാഥാർത്ഥ്യമാക്കുക. പ്രൈവറ്റ് ബോട്ടുകളുടെ എൻഗേജ് ക്ലയിമുകൾ ഉടൻ അനുവദിക്കുക, ലിങ്ക് ബീച്ച് റോഡ്‌ നിർമ്മാണം, കാനറാ ബാങ്ക് പ്രവർത്തനം സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുക അടക്കമുള്ള ഏറെ പ്രാധാന്യമുള്ള വിഷയങ്ങളിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ മെല്ലെപോക്കിലും അലസതയിലും പ്രതിഷേധിച്ച് കൊണ്ട് ബി.ഡി. ഓ ഓഫീസിലേക്കും ആണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.

ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച വിശദമായ നിവേദനം ഭരണകൂടത്തിന്റെ അടിയന്തിര നടപടിക്കായി സമർപ്പിച്ചുവെന്നും പരിഹാരങ്ങൾ വൈകിയാൽ തുടർ സമരങ്ങൾ ഉണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here