എറണാകുളം: (www.dweepmalayali.com) ദളിത്, പിന്നോക്ക വിഭാഗങ്ങൾക്ക് നേരെ രാജ്യത്തുടനീളം നടക്കുന്ന ബി.ജെ.പി, ആർ.എസ്.എസ് ആക്രമങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് മൈൻലാന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. ഗാന്ധി നഗറിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ ശ്രീ.ആച്ചാട അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. എൽ.ടി.ടി.സി മൈൻലാന്റ് യൂണിറ്റ് പ്രസിഡന്റ് ശ്രീ. മുഹമ്മദ് ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ് ശ്രീ.ആഷിഖ് വി.എം, ജനറൽ സെക്രട്ടറി അബ്ദുൽ സലാം സി.പി എന്നിവർ ഉപവാസമിരുന്നു. കേന്ദ്ര സർക്കാരിന്റെ സമീപകാലത്തെ തെറ്റായ നയ വ്യതിയാനങ്ങളിൽ ലക്ഷദ്വീപ് ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങൾ കടുത്ത ആശങ്കയിലാണെന്നും ഇതിനെതിരെ സംഘടിതമായ പ്രതിഷേധം രാജ്യവ്യാപകമായി ശക്തിപ്പെടണമെന്നും ജനറൽ സെക്രട്ടറി ശ്രീ.അബ്ദുൽ സലാം. സി.പി പറഞ്ഞു.
കവരത്തിയിൽ നടത്തിയ ഉപവാസത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക