കണ്ണൂർ: (www.dweepmalayali.com) ബി.ജെ.പിയുടെത് സവർണ ഹിന്ദുത്വ അജണ്ടയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മ
രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരം രാജ്യവ്യാപകമായി കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി കണ്ണൂരിൽ നടന്ന ദളിത് ഐക്യദാർഢ്യ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സർക്കാർ അധികാരത്തിൽ വന്നതിനുേ ശേഷം രാജ്യത്ത് ദളിത് വേട്ടയാണ് നടക്കുന്നത്. നൂറുകണക്കിന് ദളിതരെയാണ് അഗ്നിക്കിരയാക്കിയത്. ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് അർഹമായ പല ക്ഷേമ പദ്ധതികളും അട്ടിമറിക്കപ്പെട്ടു. ദളിതരെ പീഡിപ്പിക്കുന്നതിൽ സി.പി.എമ്മും ഒട്ടും പിറകിലല്ല. ബി.ജെ.പി യുടെ പാത തന്നെയാണ് അവരും പിന്തുടരുന്നത്. കണ്ണൂരിൽ ചിത്രലേഖക്ക് നേരെ നടന്നത് ഒടുവിലത്തെ ഉദാഹരണമാണ്. രക്തസാക്ഷികൾക്ക് വേണ്ടി പണം ചിലവഴിക്കുന്ന സർക്കാരാണ് ജീവിക്കാൻ സമരം ചെയ്യുന്ന ചിത്രലേഖയെപ്പോലുള്ള ദളിതരെ സ്വന്തം ഭൂമിയിൽ നിന്ന് പുറത്താക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക